പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായുള്ള മീലാദ് സന്ദേശ റാലി ചൊവ്വാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് പാളയത്തുനിന്നാരംഭിച്ച് ഓവര്‍ബ്രിഡ്ജ് ജംഗ്ഷനില്‍ സമാപിക്കും. ദഫ് സംഘങ്ങളുടെ അകമ്പടിയോടെ നടക്കുന്ന റാലിയില്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. സമസ്ത സെന്റിനറി ഗാര്‍ഡ് അംഗങ്ങളും പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും.

















