തിരുവനന്തപുരം: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് തോൽവിയിൽ പി.വി. അൻവറിന്റെ സ്ഥാനാർഥിത്വത്തിനെതിരെ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബേപ്പൂരിൽ പി.വി. അൻവറിനെ സ്ഥാനാർഥിയാക്കേണ്ടിയിരുന്നില്ലെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ബേപ്പൂരിൽ യുഡിഎഫ് പരാജയപ്പെടുമെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു സ്ഥാനാർഥിയെയാണ് യുഡിഎഫ് മത്സരിപ്പിച്ചിരുന്നതെങ്കിൽ ബേപ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നുവെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. പി.വി. അൻവറിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോഴിക്കോട് ഡിസിസി അധ്യക്ഷൻ കെ. പ്രവീൺ കുമാർ എംഎൽഎയും അൻവറിന്റെ സ്ഥാനാർഥിത്വത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതേ പരിപാടിയിലാണ് മുല്ലപ്പള്ളി രാമചന്ദ്രനും അൻവറിന്റെ സ്ഥാനാർഥിത്വത്തെ വിമർശിച്ചത്.

















