ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് തിങ്കളാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ അങ്കമാലിയിൽ നിന്ന് ആലുവയിലേക്ക് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.ഇത്തരം വാഹനങ്ങൾ കാലടി പെരുമ്പാവൂർ പുത്തൻകുരിശ് വഴി എറണാകുളത്തേക്ക് പോകേണ്ടതാണ്.
12:40 മുതൽ 2 മണി വരെ അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല. എയർപോർട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ 1:25 മുതൽ 2 മണി വരെ മറ്റൂർ നായത്തോട് വഴി പോകേണ്ടതാണ്.
1 :20 മുതൽ 2 മണി വരെ അത്താണിയിൽ നിന്ന് ആലു ഭാഗത്തേക്ക് ഒരു വാഹനവും കടത്തി വിടുന്നതല്ല. പറമ്പയം ,ദേശം , പറവൂർ കവല, തോട്ടക്കാട്ടുകര ,അത്താണിതുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് 1:30 മുതൽ 2 വരെമെയിൻ റോഡിലേക്ക് പ്രവേശനമില്ല.

















