Sports

ലീഗ് ഓഫ് എന്റർപ്രണേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി അനാവരണം ചെയ്തു: ഫ്രാഞ്ചൈസി ലേലം: 2026 സെപ്റ്റംബർ 20 കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വെച്ച്

സംരംഭകരുടെ കൂട്ടായ്മയായ ലീഗ് ഓഫ് എന്റർപ്രണേഴ്സ് സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യ ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി അനാവരണം ചെയ്തു. തിരുവനന്തപുരത്ത് ക്രിസ് ഗെയിലിനൊപ്പമുള്ള മീറ്റ് ആൻഡ് ഗ്രീറ്റ് ചടങ്ങിനിടെയാണ് ട്രോഫി അനാവരണം ചെയ്തത്. ഈ വർഷത്തെ ലീഗ് ഓഫ് എന്റർപ്രണേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസറായി അൽമിയ ഗ്രൂപ്പ് പങ്കാളിയാകുന്നത്. ബിസിനസ് രംഗത്തെ സംരംഭകരെ കായികവേദിയിലൂടെ ഒരുമിപ്പിക്കുകയും സംരംഭകത്വത്തിലെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ഫ്രാഞ്ചൈസി ലേലം സെപ്റ്റംബർ 20ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ സംരംഭകരും ബിസിനസ് പ്രതിനിധികളും ലേലത്തിൽ പങ്കെടുക്കും. ക്രിക്കറ്റിനെയും ബിസിനസ് ബന്ധ വികസനത്തെയും സംരംഭക കൂട്ടായ്മയെയും ഒരേ വേദിയിൽ സമന്വയിപ്പിക്കുന്ന സവിശേഷമായ കായിക സംരംഭമായിരിക്കും ലീഗ് ഓഫ് എന്റർപ്രണേഴ്സ് ക്രിക്കറ്റ്.