Business

റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കോഴിക്കോട് ഷോറൂമിലെത്തുന്നു. ‘സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റ്’ ഉദ്ഘാടനത്തിനായി സെപ്റ്റംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം 4.30 നാണ് റൊണാള്‍ഡോയുടെ സഹോദരി എത്തുന്നത്. CR7 ബ്രാന്‍ഡ് ഡയറക്ടര്‍ കൂടിയാണ് എല്‍മ എവെയ്‌റോ.
സ്പാര്‍ക്ക്ള്‍ ഡയമണ്ട് ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്. അതോടൊപ്പം കിയാ സെല്‍ടോസ് കാര്‍ നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് എന്ന് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബോചെ അറിയിച്ചു.