ചാർലി ചാപ്ലിൻ സംവിധാനം ചെയ്ത് 1921 ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ ‘ദി കിഡ്’ എന്ന കോമഡി ചിത്രത്തിന് പുതിയ കളർ പതിപ്പോരുക്കി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി. എച്ച് ഡി നിലവാരത്തോടെയുള്ള പുതിയ പതിപ്പ് ഇപ്പോൾ ഡിഷ് ടിവിയുടെ ഒ.ടി.ടി. പ്ലാറ്റ്ഫോമായ വാച്ചോ ഒ. ടി. ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. പുതിയ പശ്ചാത്തല സംഗീതം ഉൾപെടുത്തിയിട്ടുണ്ടെന്നുള്ളതും ഈ പതിപ്പിന്റെ പ്രത്യേകതയാണ്.
ചാപ്ലിൻ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ദി കിഡ്’, നിശ്ശബ്ദ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ചാപ്ലിന്റെ ആദ്യ ഫുൾ-ലെങ്ത് ഫീച്ചർ ചിത്രമായ ഇതിൽ ജാക്കി കൂഗൻ, എഡ്ന പർവിയൻസ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചാപ്ലിന്റെ പ്രശസ്ത കഥാപാത്രമായ ദി ട്രാംപ്, ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെ കണ്ടെത്തുകയും പിന്നീട് അവനെ സംരക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ. കാലക്രമേണ ഇരുവരും തമ്മിൽ ആഴത്തിലുള്ള അച്ഛൻ-മകൻ ബന്ധം രൂപപ്പെടുന്നു. എന്നാൽ കുട്ടിയെ അധികൃതർ കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ അവരുടെ ബന്ധം വലിയൊരു പരീക്ഷണത്തിലേക്ക് എത്തുന്നു. ഹാസ്യവും വികാരവും നാടകീയതയും സമന്വയിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
1921-ൽ പുറത്തിറങ്ങിയ ‘ദി കിഡ്’, ചാർലി ചാപ്ലിന്റെ സിനിമാജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായി മാറി. തന്റെ സവിശേഷമായ ശാരീരിക ഹാസ്യവും വൈകാരികമായ കഥപറച്ചിലും ഒരുമിപ്പിച്ച ഈ ചിത്രം ഇന്നും നിശ്ശബ്ദ സിനിമയുടെ ചരിത്രത്തിലെ ഒരു ക്ലാസിക്കായി കണക്കാക്കപ്പെടുന്നു. ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്ന് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനായ നിർമൽ ബേബി വർഗീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
Movie link: https://www.watch

















