ഡൽഹി യിൽ കെട്ടിടം തകർന്ന സംഭവം അതീവ വേദനാജനകമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓരോ വിദ്യാർത്ഥിയുടെയും ജീവൻ വിലപ്പെട്ടതാണ്. എന്തു വിലകൊടുത്തും സംരക്ഷിക്കപ്പെടണം. കോളേജുകളിലും സർവകലാശാലകളിലും നല്ല ഹോസ്റ്റലുകളുടെ അഭാവം ഉണ്ട്. വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ 40 പേരടങ്ങുന്ന ഗ്രൂപ്പുകളായി താമസിക്കുന്നു. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ താമസിക്കാൻ വിദ്യാർഥികൾ നിർബന്ധിതരാകുന്നു എന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
സംഭവത്തിൽ വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. സർക്കാർ ഉറക്കം ഉണരണം എന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. അതേസമയം ഡൽഹി കെട്ടിട അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ഡൽഹി മുഖ്യമന്ത്രിയുമായി അമിത് ഷാ സംസാരിച്ചു. സാഹചര്യം വിലയിരുത്തി. ഡൽഹി പൊലീസ് കമ്മീഷണറുമായും എൻഡിആർഎഫ് ഡി.ജിയുമായും ആഭ്യന്തരമന്ത്രി ഫോണിൽ സംസാരിച്ചു. പ്രദേശിക ഭരണകൂടവും NDRF സംയുക്തമായി അതിവേഗ രക്ഷാപ്രവർത്തനം നടത്തുന്നു. പരിക്കേറ്റവർക്ക് എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
Story Highlights : rahul gandhi on delhi hostel accident incident