രാജ്യത്തെ യുവജനങ്ങളുടെ സര്‍ഗ്ഗാത്മകതയും ആശയങ്ങളും ഭാരതത്തിന്റെ വികസന കുതിപ്പിനായി പ്രയോജനപ്പെടുത്തുന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് (VBYLD) 2027’-ലേക്കുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടര്‍ അഭയ് ശങ്കര്‍ എസ് ആര്‍. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2026 ഓഗസ്റ്റ് 17 അടിസ്ഥാനമാക്കി 15 നും 29 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ ക്വിസില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. കഴിഞ്ഞ വര്‍ഷം ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ക്വിസ് മത്സരത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ് ലഭിച്ചിരുന്നു.
ഈ വര്‍ഷം ഒരു കോടിയോളം യുവജനങ്ങളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് അഭയ് ശങ്കര്‍ വ്യക്തമാക്കി. കേന്ദ്ര യുവ ജന കാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള ‘മൈ ഭാരത്’ (MY Bharat) പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. 2027 ജനുവരി 10 മുതല്‍ 12 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളമുള്ള പ്രതിഭകള്‍ക്ക് അവസരം ലഭിക്കും. ജനവരി 12 സ്വാമി വിവേകാനന്ദ ജയന്തിയുടെ ഭാഗമായുള്ള ദേശീയ യുവജന ദിനാഘോഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ആറ് പ്രമുഖ ട്രാക്കുകളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ശ്രീ അഭയ് ശങ്കര്‍ വ്യക്തമാക്കി. മത്സര വിജയികള്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
1. വികസിത് ഭാരത് ചലഞ്ച് ട്രാക്ക്: ക്വിസ്, ഉപന്യാസം, പി.പി.ടി പ്രസന്റേഷന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം. കേരളത്തിന് നല്‍കിയിരിക്കുന്ന വിഷയം ‘ബ്ലൂ എക്കണോമി, ഹ്യൂമന്‍ ക്യാപിറ്റല്‍ & ഗ്ലോബല്‍ കോംപറ്റീറ്റീവ്‌നെസ്സ്’ എന്നതാണ്. സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 45ഓളം പ്രധിനിധികളില്‍ മികച്ച 3 പേര്‍ ദേശീയ തലത്തില്‍ പ്രസന്റേഷന്‍ അവതരിപ്പിക്കും.
2.കള്‍ച്ചറല്‍ ട്രാക്ക്: നാടോടി നൃത്തം, നാടന്‍ പാട്ട്, ചിത്രരചന, പ്രസംഗം, കവിതാ രചന എന്നീ 5 ഇനങ്ങളിലാണ് മത്സരങ്ങള്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം മത്സരങ്ങളിലെ വിജയികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 24 പേര്‍ക്ക് ദേശീയതലത്തില്‍ കേരളത്തെ പ്രതിനിധീകരിക്കാം. ആറ് തലങ്ങളിലായി (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, സംസ്ഥാന തലം) സാംസ്‌കാരിക മത്സരങ്ങള്‍ നടക്കുമെന്ന് കേരള സ്റ്റേറ്റ് യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ശ്രീമതി സ്വപ്ന എം അറിയിച്ചു.
3. ഡിസൈന്‍ ഫോര്‍ ഭാരത്: ഡല്‍ഹി സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചറുമായി (SPA) സഹകരിച്ച് നടത്തുന്ന ഡിസൈന്‍ ചലഞ്ച്. പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ക്കുള്ള ഡിസൈന്‍ പരിഹാരങ്ങളാണ് തയ്യാറാക്കേണ്ടത്. സംസ്ഥാനത്തെ മികച്ച ടീമിന് (പരമാവധി 3 പേര്‍) ദേശീയ ഫൈനലിലേക്ക് യോഗ്യത ലഭിക്കും. നൂതന ഡിസൈന്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഈ ട്രാക്കിന്റെ കേരളത്തിലെ നോഡല്‍ ഏജന്‍സി എന്‍.ഐ.ടി കോഴിക്കോടാണ്.
4. ഹാക്ക് ഫോര്‍ സോഷ്യല്‍ കോസ്: ഐ.ഐ.ടി ബോംബെയുമായി സഹകരിച്ച് നടത്തുന്ന സാങ്കേതിക കണ്ടുപിടുത്ത മത്സരമാണിത്. സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഡിജിറ്റല്‍ പരിഹാരം കാണുന്ന മികച്ച ടീമിന് (പരമാവധി 3 പേര്‍) ഡല്‍ഹിയിലെ ഫൈനലില്‍ പങ്കെടുക്കാം. ഐ.ഐ.ടി പാലക്കാട് ആണ് കേരളത്തിലെ നോഡല്‍ ഏജന്‍സി .
5. യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് ചലഞ്ച്: ഐ.ഐ.ടി കാണ്‍പൂര്‍ നോളജ് പാര്‍ട്ണറായ ഈ പുതിയ ട്രാക്കില്‍ പുതിയ സ്റ്റാര്‍ട്ടപ്പ് ആശയങ്ങളും ബിസിനസ് പ്ലാനുകളും അവതരിപ്പിക്കാം. ഇതിനുള്ള പ്രായപരിധി 35 വയസ്സ് വരെയാണ്.
6. യൂത്ത് പാര്‍ലമെന്റ്: ദേശീയ യുവ പാര്‍ലമെന്റിന്റെ ഫൈനലിസ്റ്റുകള്‍ക്ക് ഡല്‍ഹിയിലെ പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ (സംവിധാന്‍ സദന്‍) നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാം. കേരളത്തില്‍ നിന്നും 3 വിജയികളാണ് പങ്കെടുക്കുക.
താല്പര്യമുള്ള യുവജനങ്ങള്‍ക്ക് ‘മൈ ഭാരത്’ പോര്‍ട്ടല്‍ വഴി വികസിത് ഭാരത് ക്വിസില്‍ പങ്കെടുത്ത് രജിസ്‌ട്രേഷന്‍ ആരംഭിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും:
- വി ബി വൈ എല്‍ ഡി പേജ്: https://mybharat.gov.in/vbyld-2027
- ഡിസൈന്‍ ഫോര്‍ ഭാരത്: https://mybharat.gov.in/pages/design_home
- ഹാക്ക് ഫോര്‍ സോഷ്യല്‍ കോസ്: https://mybharat.gov.in/pages/hack_oscial
- യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് ചലഞ്ച്: https://mybharat.gov.in/pages/yec_2027 എന്നിവ സന്ദര്‍ശിക്കുക
കേരള സ്റ്റേറ്റ് യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി സ്വപ്ന എം, എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ വൈ എം ഉപ്പിന്‍, സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. മനു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

















