കാലിന്റെ മസിലുകളില്‍ നീലയും പര്‍പ്പിളും നിറത്തില്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഞരമ്പുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നത് കുറച്ചൊന്നുമല്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാന്‍ സാധ്യത കല്പിക്കുന്ന ഒരു രോഗം. അതാണ് വെരിക്കോസ് വെയിന്‍. ഇത് രോഗമല്ല, ഒരവസ്ഥയാണ്. പലര്‍ക്കും, വെരിക്കോസ് വെയിനുകള്‍ ഒരു സൗന്ദര്യവര്‍ദ്ധക പ്രശ്‌നമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, കൂടുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് തിരിച്ചറിവു തരും. രോഗലക്ഷണങ്ങള്‍ ഒഴിവാക്കാന്‍ വീട്ടു വൈദ്യം നോക്കുന്നവരാണ് ഏറെയും. പൊടിക്കൈകളും ഞൊടുക്കു വിദ്യകളും കൊണ്ട് വെരിക്കോസ് വെയിനുകളെ അടക്കാമെന്ന് പണ്ടുകാലങ്ങളില്‍ വിശ്വസിച്ചും പ്രയോഗിച്ചും പോന്നിരുന്നു. എന്നാല്‍, ഇന്ന് കാലംമാറി.
ഏതുരോഗത്തിനും മരുന്നുള്ള കാലം. ചികിത്സിക്കാന്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരുള്ള ഇടങ്ങള്‍. അങ്ങനെയൊരു ഇടമാണ് തിരുവനന്തപുരത്തെ SK ഹോസ്പിറ്റല്‍. വെരിക്കോസ് വേദനയോട് സമരസപ്പെട്ടു പോകുന്നവര്‍ മറക്കാതെ SK എന്ന പേരിനെ ഓര്‍ത്തെടുക്കണം. നിങ്ഹള്‍ക്ക് വേദനയെ പമ്പകടത്താനും, പരിഹാരം കാണാനും ഈ ഒരൊറ്റ ആതുരാലയം മതിയാകും. ആധുനിക ചികിത്സ ഉറപ്പു തരുന്നു ഇവിടെ. ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ കഴിയും. ആരോഗ്യമുള്ള സിരകള്‍ ഉണ്ടാകുന്നു. അതാണ് SK നിങ്ങള്‍ക്കു മുമ്പില്‍ വെക്കുന്ന ഉറപ്പുകള്‍. വെനസീല്‍ ട്രീറ്റ്‌മെന്റ് SKയുടെ പ്രത്യേക വിഭാഗമാണ് ചെയ്യുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജനറല്‍ ആന്റ് ലാപ്രോസ്‌കോപ്പി സര്‍ജറി വിഭാഗം. അവിടെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനമാണുള്ളത്. മുറിവുകളില്ലാത്ത ചികിത്സ നിങ്ങളെ ആകര്‍ഷിക്കും.
കുറഞ്ഞ ചെലവില്‍ ആശുപത്രി വാസം അധികൃതര്‍ ഉറപ്പാക്കുന്നു. വേഗത്തിലുള്ള സുഖപ്പെടല്‍ തീര്‍ച്ചയാക്കുന്ന പ്രവര്‍ത്തനം. ഇതിനെല്ലാം നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരെ അറിയാതെ പോകരുത്. കണ്‍സള്‍ട്ടന്റ് ജനറല്‍ ആന്റ് ലാപ്രോസ്‌കോപ്പി സര്‍ജന്‍മാരായ ഡോക്ടര്‍ ഹാരിസണ്‍ .എന്‍, ഡോക്ടര്‍ അജിത് രവീന്ദ്രന്‍, ഡോക്ടര്‍ വിഷ്ണു ചന്ദ്രന്‍ .സി, ഡോക്ടര്‍ ഗീതു ഗോപിനാഥ് എന്നിവരാണ്. ഇന്നുതന്നെ വിളിച്ചു ബുക്ക് ചെയ്യൂ. നിങ്ങളുടെ കണ്‍സള്‍ട്ടിംഗ് ഉറപ്പാക്കൂ. വിളിക്കേണ്ട നമ്പര്‍ 8848013491
- വെരിക്കോസ് വെയിനുകള്‍ എന്തൊക്കെയാണ്?
വെരിക്കോസ് വെയിനുകള്‍ എന്നത്, ചര്‍മ്മത്തിന്റെ ഉപരിതലത്തിന് തൊട്ടുതാഴെയായി വീര്‍ക്കുകയും നീലയോ പര്‍പ്പിള്‍ നിറമോ ആയി കാണപ്പെടുകയും ചെയ്യുന്ന വീര്‍ത്ത രക്തക്കുഴലുകളാണ്. അവ സാധാരണയായി കാലുകള്‍, പാദങ്ങള്‍, കണങ്കാലുകള്‍ എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. അവ വേദനാ ജനകമോ ചൊറിച്ചിലോ ആകാം. ചെറിയ ചുവപ്പ് അല്ലെങ്കില്‍ പര്‍പ്പിള്‍ വരകളായ സ്‌പൈഡര്‍ വെയിനുകള്‍ വെരിക്കോസ് വെയിനുകളെ ചുറ്റിയിട്ടുണ്ടാകാം.
- വെരിക്കോസ് വെയിന്‍ കാരണങ്ങള്‍
സിരകളുടെ ഭിത്തികള്‍ ദുര്‍ബലമാകുന്നത് വെരിക്കോസ് വെയിനുകള്‍ക്ക് കാരണമാകുന്നു. സാധാരണയായി കാലുകളിലെ സിരകളിലെ ചെറിയ വാല്‍വുകള്‍ രക്തം നിങ്ങളുടെ ഹൃദയത്തിലേക്ക് തിരികെ നീങ്ങാന്‍ സഹായിക്കുന്നു. എന്നാല്‍ ആ വാല്‍വുകള്‍ ദുര്‍ബലമാകുകയോ തകരുകയോ ചെയ്താല്‍, അവയ്ക്ക് രക്തപ്രവാഹം നിയന്ത്രിക്കാന്‍ കഴിയില്ല. രക്തം ‘മന്ദഗതിയിലാകുന്നു’. അത് സിരയില്‍ അടിഞ്ഞുകൂടുകയോ ചെയ്യുന്നു. ഇത് സിരകളുടെ ഭിത്തികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, തുടര്‍ന്ന് നിങ്ങളുടെ സിരകള്‍ വീര്‍ക്കുകയും, വീര്‍ക്കുകയും, വളയുകയും ചെയ്യുന്നു.
- വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങള്‍
വീര്‍ത്ത സിരകള്‍, ചൊറിച്ചില്‍, കാലുകളില്‍ ഭാരം അനുഭവപ്പെടല്‍, വേദന, വീക്കം, ചര്‍മ്മത്തിലെ നിറ വ്യത്യാസങ്ങളും അള്‍സറുകളും,

















