Kuwait

ബഹ്​റൈനിലെയും കുവൈത്തി​ലെയും എണ്ണ ടാങ്കറുകൾക്ക്​ നേരെ ഭീഷണിയുമായി ഇറാൻ

പശ്​ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ജി.സി.സി രാജ്യങ്ങളായ ബഹ്​റൈനിലെയും കുവൈത്തി​ലെയും എണ്ണ ടാങ്കറുകൾക്ക്​ നേരെ ഭീഷണിയുമായി ഇറാൻ സേന. രണ്ട്​ രാജ്യങ്ങളുടെയും തീരത്തുള്ള എണ്ണ ടാങ്കറുകളിലെ ജീവനക്കാർ എത്രയും വേഗം കപ്പലുകളിൽ നിന്ന്​ മാറണമെന്ന മുന്നറിയിപ്പാണ്​ നൽകിയിരിക്കുന്നത്​.

ഖാർഗ്​ ദ്വീപിന്​ സമീപം അടക്കം ഇറാനിയൻ എണ്ണ ടാങ്കറുകൾക്ക്​ നേരെ അമേരിക്കൻ സേന ആക്രമണം നടത്തിയതിന്​ പിന്നാലെയാണ്​ ബഹ്​റൈനിലെയും കുവൈത്തി​ലെയും എണ്ണ ടാങ്കറുകളെ ലക്ഷ്യമിടുമെന്ന്​ ഐ.ആർ.ജി.സി മുന്നറിയിപ്പ്​ നൽകിയത്​.

ഇറാന്‍റെ അഞ്ച്​ എണ്ണ ടാങ്കറുകൾ തകർത്തതായി അമേരിക്കൻ സെൻട്രൽ കമ്മാൻഡ്​ വ്യക്​തമാക്കിയിരുന്നു. അമേരിക്കൻ നാവിക സേന കപ്പലുകൾക്ക്​ നേരെ ഇറാൻ ബാലിസ്റ്റിക്​ മിസൈൽ ആക്രമണം നടത്തിയിരുന്നു.

ഇതിനിടെയാണ്​ ഗൾഫ്​ രാജ്യങ്ങളിലെ എണ്ണ ടാങ്കറുകളിലേക്ക്​ ആക്രമണമുണ്ടാകുമെന്ന ഭീഷണിയുണ്ടായിരിക്കുന്നത്​.