വന്‍ ബജറ്റിലെത്തിയ ഒട്ടേറെ സിനിമകളുടെ വെല്ലുവിളികളെ കാറ്റില്‍ പറത്തിയാണ് ഒരു സാധാരണ ഫീല്‍ഗുഡ് ഫിലിം റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതുന്നത്. ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രം കുടുംബങ്ങളെ എന്റര്‍ടെയിന്‍ ചെയ്ത് മുന്നേറുകയാണ്. 300 കോടി ക്ലബ്ബാണ് ലക്ഷ്യം. കുടുംബ പ്രേക്ഷകരുടെ മനസ് കൃത്യമായി തൊട്ടറിഞ്ഞുള്ള മേക്കിംഗുമായി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ 300 കോടി നേട്ടത്തിലേക്ക് കുതിപ്പ് തുടരുകയാണ്. യുവത്വത്തിന്റെ ചിരിപ്പൂരം തീയേറ്ററുകളിലെത്തിച്ച സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ കയ്യൊപ്പാണ് ഈ സിനിമ. ഒപ്പം ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാത്ത ഭാവനാ സ്റ്റുഡിയോസിന്റെ നിര്‍മ്മാണ മികവും.
ഈ വന്‍ തരംഗത്തിന് മാറ്റുകൂട്ടിക്കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ട ‘Encore’ എന്ന രണ്ടാം ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. സാധാരണക്കാരുടെ ജീവിതത്തിലെ തമാശകളെയും ബന്ധങ്ങളെയും അങ്ങേയറ്റം സ്വാഭാവികമായി സ്‌ക്രീനിലെത്തിക്കാനുള്ള ഗിരീഷിന്റെ കഴിവ് ഒരിക്കല്‍ കൂടി ഈ ചിത്രത്തിലൂടെ തെളിഞ്ഞു. നിവിന്‍ പോളിയുടെ ‘ജസ്റ്റിന്‍ ചേട്ടായി’യെയും മമിതയുടെ ‘ആഷ്‌ലി’യെയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാക്കി മാറ്റിയത് ഗിരീഷിന്റെ കൃത്യതയുള്ള മേക്കിംഗാണ്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരുടെ ഭാവനാ സ്റ്റുഡിയോസ് മികച്ച പ്രൊജക്റ്റുകള്‍ മാത്രം തിരഞ്ഞെടുക്കുന്നതില്‍ വീണ്ടും മാതൃകയായിരിക്കുകയാണ്.
ചിത്രത്തിന്റെ തുടക്കം മുതല്‍ ട്രെയിലറും പാട്ടുകളും ഷോര്‍ട് ഫിലിം അടക്കമുള്ള പ്രൊമോഷണല്‍ രീതികളിലൂടെ പ്രേക്ഷകരില്‍ വലിയ കൗതുകവും തീയേറ്ററുകളിലേക്ക് എത്താനുള്ള ആവേശവും ഉണ്ടാക്കി എന്നതും ഒരു വസ്തുതയാണ്. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും വിദേശത്തും വന്‍ കളക്ഷനാണ് നേടുന്നത്. വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും അജ്മല്‍ സാബുവിന്റെ ഛായാഗ്രഹണവും ആകാശ് ജോസഫ് വര്‍ഗ്ഗീസിന്റെ എഡിറ്റിംഗും സിനിമയുടെ ഒഴുക്കിന് വലിയ പിന്തുണ നല്‍കി. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.
ഗാനരചന: വിനായക് ശശികുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഫിലിപ്പ് ഫ്രാന്‍സിസ്, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റില്‍സ്: റിന്‍സണ്‍ എം.ബി, റിഷിലാല്‍ ഉണ്ണികൃഷ്ണന്‍,പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.