Kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

ഈ മാസം 15 മുതല്‍ അംഗങ്ങളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച ഉണ്ടായെന്ന് കണ്ടെത്തലിന് പിന്നാലെയാണ് നീക്കം. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണല്‍ സെക്രട്ടറി ഹരി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സര്‍ക്കാരിന് പൊലീസ് മേധാവി കത്ത് നല്‍കി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കും.

പിഎസ്സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണല്‍ സെക്രട്ടറി ഹരി എന്നിവര്‍ക്ക് വീഴ്ച പറ്റിയെന്നാണ് എസ്‌ഐടി വിലയിരുത്തല്‍. ഈ മാസം 15 മുതല്‍ അംഗങ്ങളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്‌ഐടി അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. പിഎസ്സിയോട് സര്‍ക്കാര്‍ നടപടി ആവശ്യപ്പെടും. 58 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷണം തുടരുകയാണ്. പരീക്ഷയില്‍ ക്രമക്കേട് വിവരം അറിഞ്ഞിട്ടും പിഎസ്സി ചെയര്‍മാന്‍ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Story Highlights : Planning Board exam evaluation: Crime Branch to question PSC Chairman and members