പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു . ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്ന് കത്തിൽ പറയുന്നു. പിഎം ശ്രീയിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
പിഎംശ്രീയിലെ നിലപാട് തെരഞെടുപ്പിൽ രാഷ്ട്രീയമായി ഗുണം ചെയ്തതെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സിലബസിൽ കൈകടത്തലില്ലാതെ നടപ്പാക്കാൻ കഴിയുമോ എന്നാണ് നോക്കുന്നതെന്ന് മുഖ്യമന്തി പറഞ്ഞു.
മറ്റു കോൺഗ്രസ് സർക്കാരുകളും നടപ്പാക്കി. പിഎം ശ്രീ നടപ്പാക്കിയില്ലെങ്കിൽ മറ്റു ഫണ്ടുകളും മുടങ്ങുമെന്നും മുഖ്യമന്ത്രി മറുപടി നൽകി. കെപിസിസി നേതൃയോഗത്തിലാണ് വിഷയം ചർച്ചയായത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം രണ്ടുതവണ പദ്ധതി തുടരണം എന്ന ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെയും സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടില്ല. പിഎം ശ്രീയിൽ നയപരമായ തീരുമാനം മന്ത്രി സഭ കൈക്കൊള്ളാത്തതാണ് കാരണം.
രണ്ടുതവണ മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നെങ്കിലും പിന്നീട് മറ്റു നടപടികൾ ഉണ്ടായിട്ടില്ല. ലീഗിന് പിന്നാലെ കോൺഗ്രസിലും പിഎം ശ്രീയെ ചൊല്ലിയുള്ള എതിർപ്പ് നിലനിൽക്കുകയാണ്. ഇതാണ് മന്ത്രിസഭ ഉപസമിതിക്ക് തീരുമാനത്തിലേക്ക് എത്താൻ കഴിയാത്തതിന് കാരണം.

















