ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം. 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. MT EL GAIA എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ വിദേശകാര്യമന്ത്രാലയം അപലപിച്ചു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരില്‍ 13 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നും ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ഒമാന്‍ അധികൃതരുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടുവരികയാണെന്നും, തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും അവയില്‍ ‘സജീവമായി ഏകോപനം’ നടത്തുകയും ചെയ്യുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിരവധി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഈ മേഖലയിലൂടെ കപ്പലുകളുടെ സുരക്ഷിത സഞ്ചാരം ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനായി സംഘര്‍ഷങ്ങള്‍ ഉടന്‍ ലഘൂകരിക്കണമെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്രപരമായ മാര്‍ഗങ്ങളിലൂടെയും മുന്നോട്ട് പോകണമെന്നുമുള്ള ആവശ്യം വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ചു. മേഖലയില്‍ വാണിജ്യ കപ്പലുകള്‍, നാവികര്‍, സാധാരണക്കാര്‍, സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : Attack on Commercial Vessel MT EL Gaia off Oman Coast

















