കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് തടയിടാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ വിവാദ കരട് മാർഗ്ഗരേഖയിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ അഖിലേന്ത്യ നേത്യത്വം. യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണെന്ന് ആദർശ് എം സജി പ്രതികരിച്ചു. സർവകലാശാല പ്രൊവൈസ് ചാൻസലർ ആയ റോജി എം ജോൺ ഒന്നുമറിയുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി അഭിനയിക്കാൻ ആണോ കസേരയിൽ ഇരിക്കുന്നതെന്നും ചോദ്യം.
വിദ്യാർഥി വിരുദ്ധം മാത്രമല്ല, ജനാധിപത്യ വിരുദ്ധം കൂടിയാണ് പുറത്തുവന്ന കരട് മാർഗ്ഗരേഖ. ചട്ടപ്രകാരമുള്ള ചർച്ച നടന്നിട്ടില്ല. ഒരു സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യാനുള്ള നിലവാരം പോലുമില്ല. കേരളത്തിലെ സർവകലാശകളെ സംഘപരിവാർവത്കരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ യുഡിഎഫ് സർക്കാർ ചെയ്യുന്നു. ഈ കരട് അപ്രഖ്യാപിതമായി ആദ്യം നടപ്പിലാക്കിയത് കാലടി സർവകലാശാലയിലാണ് അതും മന്ത്രിയുടെ മണ്ഡലത്തിൽ. സമരം ചെയ്ത വിദ്യാർഥികളെ ജയിലിലാക്കി സംഘപരിവാറിനെതിരെ സമരം ചെയ്തതിനെതിരെ കോൺഗ്രസ് സർക്കാർ അറസ്റ്റ് ചെയ്തുവെന്നും ആദർശ് എം സജി വിമർശിച്ചു.
Story Highlights : Draft document aims to curb politics at Kerala University; SFI national leadership voices sharp criticism















