Kerala

സനൽ കുമാർ ശശിധരന് എതിരെ കേസ് എടുക്കാത്ത പോലീസ് നടപടി; ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് പരാതി  കൈമാറി

സിനിമാ നടി മഞ്ചു വാര്യർ സെക്സ് റാക്കറ്റിന്റെ തടവറയിലെന്ന് ആരോപിച്ച് സെക്രെട്ടറിയേറ്റ് നടയിൽ സമരം, സനൽ കുമാർ ശശിധരന് എതിരെ കേസ് എടുക്കാത്ത പോലീസ് നടപടി പരിശോധിക്കണമെന്ന പരാതി മുഖ്യമന്ത്രി ഓഫീസ് ഉചിത നടപടികൾക്ക് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് കൈമാറി.  സിനിമാ നടി മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ച് സെക്രെട്ടറിയേറ്റ് നടയിൽ കഴിഞ്ഞ ഒൻപത് ദിവസം സമരം നടത്തിയ സിനിമ സംവിധായകൻ സനൽ കുമാർ ശശിധരന്റെ പ്രവർത്തി സ്ത്രീത്വത്തെ അപമാനിക്കലാണെന്നും ഇത്തരം കുറ്റകൃത്യ പ്രവർത്തി സെക്രെട്ടറിയേറ്റ് നടയിൽ ഇരുന്ന് നടത്തിയ സംഭവത്തിൽ മതിയായ വകുപ്പുകൾ ഉൾപ്പെടുത്തി സ്വമേധയാ കേസ് എടുക്കാത്ത കന്റോൺമെന്റ് പോലീസിന്റെ നടപടിയിൽ അന്വേഷണം ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഉചിത നടപടി നിർദ്ദേശിച്ച് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് കൈമാറി.

പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്.  സനൽ കുമാർ ശശിധരന് സെക്രെട്ടറിയേറ്റ് നടയിൽ നിരാഹാര സമരം നടത്തുവാൻ അവകാശമുണ്ട്.  മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്ന് സെക്രെട്ടറിയേറ്റ് നടയിൽ ഇരുന്ന് പരസ്യ പ്രചാരണം നടത്തുന്നത് കുറ്റകരമായ പ്രവർത്തിയാണ്.  ഇത്തരം നടപടികൾ കണ്ടില്ലെന്ന് നടിക്കുന്ന പോലീസ് നടപടി അംഗീകരിക്കുവാൻ കഴിയില്ല.  സമരത്തിന്റെ മറവിൽ സ്ത്രീത്വത്തെ അപമാനിക്കൽ എന്ന ബോധപൂർവ്വമായ ശ്രമമാണ് നടത്തിയിട്ടുള്ളതെന്നും സ്ത്രീത്വത്തെ അപമാനിക്കുവാൻ സെക്രെട്ടറിയേറ്റ് നട ഉപയോഗപ്പെടുത്തിയ സംഭവം ഗൗരവപരമായ കുറ്റകൃത്യ പ്രവർത്തിയെന്ന് അഡ്വ .  കുളത്തൂർ ജയ്‌സിങ് പറഞ്ഞു.