മാസപ്പടിയിലെ ED റിപ്പോർട്ട്, SIT രൂപീകരിച്ച് സർക്കാർ ഉത്തരവിറങ്ങി. ക്രൈം ബ്രാഞ്ച് ADGP മേൽനോട്ടം വഹിക്കും. എസ് പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ. DYSP മാരും ഇൻസ്പെക്ടർമാരും സംഘത്തിൽ. സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവ് ഇറക്കിയത്. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നു ഉത്തരവിൽ പറയുന്നു. ഇഡി കണ്ടെത്തലുകളിൽ നിന്നാകും അന്വേഷണം തുടങ്ങുക. ഹവാല ഇടപാടിൽ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കും.
ഇഡി കത്ത് നൽകി 15 ദിവസത്തിന് ശേഷമാണ് നിർണ്ണായക നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. പിണറായിക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശമെങ്കിലും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയാണ് നയപരമായ തീരുമാനമെടുത്തത്. ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല ഇന്നലെ വിളിച്ചുവരുത്തി കണ്ടിരുന്നു.
അന്വേഷണ സംഘം രൂപീകരിക്കാനുള്ള കത്ത് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡിജിപിക്ക് കൈമാറി. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് കത്ത് നൽകി. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിൽ ഒരു എസ്പി ഉള്‍പ്പെടുന്നതായിരിക്കും അന്വേഷണ സംഘം. പ്രാഥമിക അന്വേഷണമായിരിക്കും ആദ്യം നടത്തുകയെന്നും, സമയപരിധി നിശ്ചയിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.
Story Highlights : masappadi case sit investigate against pinarayi vijayan















