ശബരിമല ആടിയ ശിഷ്‌ടം നെയ്യ് വിൽപന ക്രമക്കേടിൽ ദേവസ്വം ബോർഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്. ജീവനക്കാരുടെ അശ്രദ്ധയാണ് നഷ്ടത്തിന് വഴിവെച്ചത് എന്നും കണ്ടെത്തൽ. വിജിലൻസ് റിപ്പോർട്ടിന്മേൽ തുടർ നടപടികൾക്ക് ഹൈക്കോടതി അനുമതി നൽകി. 2025 നവംബർ 16 മുതൽ ഡിസംബർ 27 വരെയുള്ള വിൽപനയിലാണ് നഷ്ടം. എന്നാൽ ജീവനക്കാർ വ്യക്തിപരമായി പണം തട്ടിയെടുത്തതായി തെളിവില്ല. ഒന്നാം പ്രതി ഒഴികെയുള്ളവർക്കെതിരെ തട്ടിപ്പ് തെളിയിക്കാനും സാധിച്ചില്ല. ജീവന്കരുടെ ഗുരുതരമായ അശ്രദ്ധയാണ് നഷ്ടത്തിന് കാരണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
ഉൽപാദനം മുതൽ വിൽപന വരെ വിവിധ ഘട്ടങ്ങളിൽ വീഴ്ച ഉണ്ടായി. എന്നാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ഇത് അപര്യാപ്തമാണ്. അതുകൊണ്ട് തന്നെ ദേവസ്വം ബോർഡിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. നെയ്യ് സംഭരണ ടാങ്കുകൾ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യണം. ഡിജിറ്റൽ ഫ്ലോ മീറ്ററും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനവും നിർബന്ധമാക്കണം.എല്ലാ കൗണ്ടറുകളിലും ഹൈ-ഡെഫിനിഷൻ സിസിടിവി സ്ഥാപിക്കണം. വീഴ്ചകൾ ഒഴിവാക്കാൻ ഇത്തരം നിർദേശങ്ങൾ വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് കോടതി അംഗീകരിച്ചു.
Story Highlights : Sabarimala Ghee Sales Irregularity: Vigilance Report Reveals 17.14 Lakh Loss for Devaswom Board















