ഒമ്പതാം ക്ലാസുകാരനെ സ്‌കൂളിലെ ജീവനക്കാരന്‍ എച്ചില്‍ കൈ കൊണ്ട് മുഖത്തടിച്ചുവെന്ന് പരാതി. കൊല്ലം കുറ്റിക്കാട് CPHSS-ലെ പ്യൂണ്‍ ആയ രജീഷാണ് കുട്ടിയുടെ കരണത്തടിച്ചത്.കാറ്റടിച്ച് ജനല്‍ അടഞ്ഞതിനെ തുടര്‍ന്ന് ജനലിനടുത്തുണ്ടായിരുന്ന വിദ്യാര്‍ഥിയെ രജീഷ് മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.
നടപടി എടുക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചെന്നും വിദ്യാര്‍ഥി പറഞ്ഞു. സെപ്റ്റംബര്‍ 13നാണ് സംഭവം നടന്നത്. ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് സ്‌കൂളിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. രജീഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം















