സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇങ്ങനെ പവന് കണക്കാക്കുമ്പോൾ 120 രൂപയുടെ വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്.
ഇന്ന് കേരളത്തിൽ ഗ്രാമിന് 14,010 രൂപയിലും പവന് 1,12,080 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണത്തിന് പവന് 1120 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ പവന് 1,11,960 രൂപയായിരുന്നു വില. ഇതിന് പിന്നാലെയാണ് ഇന്ന് നേരിയ കയറ്റത്തിനുള്ള പ്രവണത കാണിച്ചിരിക്കുന്നത്.
വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.















