Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ജോലി തട്ടിപ്പിലൂടെ ആഢംബര ജീവിതവും അംഗീകാരവും: പണം വാങ്ങിയത് വിദേശ അക്കൗണ്ടുകള്‍ വഴി; പങ്കാളി അനീഷ് മേനോനും തട്ടിപ്പിന്റെ ആശാന്‍; പാര്‍വതി മായാ ഷാജി നടത്തിയ തട്ടിപ്പിന്റെ കഥയുടെ ചുരുളഴിച്ച് പോലീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2026, 01:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉത്തമാ ‘പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’എന്ന് ശ്രീനിവാസന്റെ ക്യാരക്ടര്‍ ഒരു സിനിമയില്‍ പറയുന്നതു പോലെയാണ് പാര്‍വതി മായാ ഷാജിയും തന്റെ തട്ടിപ്പിനായി പോളണ്ടിനെ ഉപയോഗിച്ചത്. ശ്രീനിവാസന്‍ പോളണ്ടിനെ മാത്രമാണ് പറഞ്ഞതെങ്കില്‍ പാര്‍വതി മായാ ഷാജി പോളണ്ടു മാത്രമല്ല, അര്‍മേനിയയും, ഓസ്‌ട്രേലിയയും, കാനഡ, യു.കെ, ഗള്‍ഫ് രാജ്യങ്ങളും എല്ലാം ഉള്‍പ്പെടുത്തിയാണ് പറഞ്ഞത്. പക്ഷെ, പോളണ്ടാണ് അതില്‍ പ്രധാന രാജ്യം. ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങും. ഇമിഗ്രേഷന്‍ പ്രോസസ്സ്, മെഡിക്കല്‍, വിസ, സ്റ്റാമ്പിംഗ്, ഒടുവില്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ്ജ്. ഇങ്ങനെയൊക്കെയാണ് ഒരു ഉദ്യോഗാര്‍ത്ഥിയെ പാര്‍വ്വതി മായാ ഷാജി സി.ഇ.ഒ ആയ ആംസ്റ്റര്‍ ഓവര്‍സീസ് എന്ന ഏജന്‍സി വാങ്ങിയിരുന്നത്.

വിദേശത്ത് ജോലിവാങ്ങി നല്‍കുന്ന വിശ്വസ്ത സ്ഥാപനം എന്ന നിലയില്‍ ആംസ്റ്റര്‍ ഓവര്‍സീസും, അതിനെ നയിക്കുന്ന യുവ വനിതാ സംരംഭക എന്ന നിലിയില്‍ പാര്‍വതി മായാ ഷാജിയും അംഗീകാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി.സി വിഷ്ണുനാഥ് ആദരിച്ച സംരംഭക കൂടിയാണിവര്‍. ഗവര്‍ണര്‍ ആര്‍ലേക്കറും പാര്‍വ്വതി മായാ ഷാജിയെ ആദരിച്ചിട്ടുണ്ട്. വിദേശത്തെല്ലാം പാര്‍വതി മായാ ഷാജിക്ക് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍, തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് പിടികൂടിയതോടെ ഈ 39 കാരിയുടെ എല്ലാ കള്ളത്തരങ്ങളും പൊളിഞ്ഞു വീണു. പ്രവാസലോകത്ത് ഇത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ആഡംബര ജീവിതശൈലി കൊണ്ടും തിളക്കമാര്‍ന്ന വ്യവസായ നേട്ടങ്ങള്‍ കൊണ്ടും ശ്രദ്ധേയയായ വ്യക്തിത്വമായിരുന്നു പാര്‍വതി.

എന്നാല്‍, നിറഞ്ഞ ചിരിയും ആരെയും മയക്കുന്ന സൗന്ദ്യത്തിനുമുള്ളില്‍ ഒളിപ്പിച്ചിരുന്നത് തട്ടിപ്പിന്റെ ദുരൂഹത നിറഞ്ഞ വിഷക്കഥയായിരുന്നു. കേരളത്തില്‍ കോട്ടയത്താണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം, വിദേശത്ത് ദുബായിലും. ദുബായിലെ ആഡംബര ജീവിതശൈലി വ്യക്തമാക്കുന്ന ഇവരുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പുത്തന്‍ കാറുകള്‍, ലക്ഷ്വറി ഫ്‌ളാറ്റുകള്‍, ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രങ്ങള്‍ അങ്ങനെയെല്ലാം. ഇവരുടെ പങ്കാളിയും തട്ടിപ്പിന്റെ കൂട്ടാളിയാണ്. അനീഷ്‌മേനോനും ചേര്‍ന്നുള്ള ജോലി തട്ടിപ്പിന്റെ അക്കൗണ്ടുകളെല്ലാം വിദശത്താണ്. വന്‍കിട വ്യവസായികളുമായും പ്രമുഖരുമായും പാര്‍വതി വെച്ചുപുലര്‍ത്തിയ ബന്ധവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

വീസയ്ക്കും ജോലിക്കുമായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയത് വിദേശ അക്കൗണ്ടുകള്‍ വഴിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാര്‍ പണം അയച്ചത് ദുബായിലെ അക്കൗണ്ടിലേക്കാണെന്നാണ് വിവരം. കൊച്ചിയിലെ ഓഫിസ് ഉള്‍പ്പെടെ സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകള്‍ക്ക് ആവശ്യമായ ലൈസന്‍സുകള്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശത്തെ നിയമസെല്ലുകളുടെ കണ്ണ് വെട്ടിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. സ്വന്തം അധ്വാനം കൊണ്ട് ഉയര്‍ന്നുവന്ന വിജയശ്രീലാളിതയായ സംരംഭകയെന്ന നിലയില്‍ മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു പാര്‍വതി മായ ഷാജി. ഇത്തരമൊരു തട്ടിപ്പ് മാഫിയയുടെ തലപ്പത്താണ് ഇവരെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല.

കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റ സഹായം നല്‍കുന്ന രാജ്യാന്തര കണ്‍സള്‍ട്ടന്‍സിയായാണ് ഇവരുടെ സ്ഥാപനമായ ആംസ്റ്റര്‍ ഓവര്‍സീസ് സ്വയം പരസ്യം ചെയ്തിരുന്നത്. എന്നാല്‍, യു.എ.ഇ.യിലെ ദുബായ്, ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ എമിറേറ്റുകളില്‍ ഇത്തരം മൈഗ്രേഷന്‍ തട്ടിപ്പുകളില്‍പ്പെട്ട് ആയിരക്കണക്കിന് പ്രവാസികളാണ് സങ്കടക്കടലില്‍ കഴിയുന്നത്. ഇവരില്‍ യുവതികളടക്കം ഒട്ടേറെ പേര്‍ മലയാളികളാണ് എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്.നല്ല ജോലി ലഭിക്കുമെന്ന വഞ്ചനാപരമായ വാഗ്ദാനങ്ങളില്‍ വീണ് ലക്ഷങ്ങള്‍ കടം വാങ്ങിയും വീടുപണയം വച്ചും യു.എ.ഇ.യിലെത്തിയവരാണ് ഇരയായവരില്‍ ഏറെയും.

നിസ്സഹായരായ മനുഷ്യരുടെ പ്രതീക്ഷകളെയാണ് ഇവര്‍ ചൂഷണം ചെയ്തത്. വാഗ്ദാനം ചെയ്ത തൊഴിലോ വീസയോ ലഭിക്കാതെ, കൃത്യമായ താമസസൗകര്യമോ ഭക്ഷണമോ ഇല്ലാതെ ഇടുങ്ങിയ കൊച്ചുമുറികളില്‍ രാപ്പകല്‍ കഴിച്ചുകൂട്ടുകയാണ് ഇരകളാക്കപ്പെട്ട ഈ പ്രവാസികള്‍. നാടണയാനോ ജീവിക്കാനോ വഴിയില്ലാതെ, തിളങ്ങുന്ന പ്രവാസലോകത്തെ അടഞ്ഞ മുറികള്‍ക്കുള്ളില്‍ ഇവരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ച അവസ്ഥയിലാണ്.ദുരിതം താങ്ങാനാകാതെ പലരും മദ്യം, ലഹരിമരുന്ന് തുടങ്ങിയവയ്ക്ക് അടിമകളാകുകയും ചിലര്‍ ഇവയുടെ വില്‍പ്പനക്കാരും ഏജന്‍സികളാവുകയും ചെയ്യുന്ന ദാരുണമായ സാഹചര്യമുണ്ട്.

ഒട്ടേറെ പേര്‍ പിന്നീട് പ്രാദേശിക നിയമത്തിന്റെ കരങ്ങളില്‍പ്പെട്ട് വിദേശത്തെ ഇരുട്ടറകളിലാകുന്ന അവസ്ഥയുമുണ്ട്.യു.എ.ഇ. നിയമപ്രകാരം മുന്‍കൂട്ടി അനുമതിയില്ലാതെയും കൃത്യമായ ഇമിഗ്രേഷന്‍ ലൈസന്‍സുകള്‍ ഇല്ലാതെയും നടത്തുന്ന ഇത്തരം റിക്രൂട്ട്മെന്റുകളും സര്‍വീസുകളും കടുത്ത ശിക്ഷാര്‍ഹമായ കുറ്റമാണ്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നത് അവിടെ വലിയ നിയമനടപടികള്‍ക്ക് വഴിവെക്കും.ദുബായ് കരാമയില്‍ പ്രൊജക്ട് മാനേജ്മെന്റ് സര്‍വീസ് സ്ഥാപനമെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് കുടിയേറ്റ സഹായ സ്ഥാപനമായി ഇവര്‍ വ്യാജ പ്രചാരണം നടത്തിയിരുന്നത്.
തട്ടിപ്പിനിരയായവരില്‍ ചിലര്‍ പരാതി നല്‍കിയതിന് പിന്നാലെ പണം തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനും ശ്രമം നടന്നതായും വിവരമുണ്ട്.

ReadAlso:

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പ്: പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

ഏക ദൃക്‌സാക്ഷി ആ പെന്‍ ഡ്രൈവ് ?: ഗ്രാനൈറ്റ് വ്യവസായി വീരമണിയുടെ ലൈംഗിക പീഡനത്തിന്റെ വീഡിയോ തെളിവാകുമ്പോള്‍ ?

കേരളം പ്രതീക്ഷിച്ചിരുന്നതോ ?: മാസപ്പടി കേസില്‍ പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം ?;പ്രതിരോധിക്കുമോ പ്രതിപക്ഷം ?

ഇടതുപാളയം കത്തിക്കാന്‍ യു.ഡി.എഫ് ?: പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ നീക്കം; പ്രതിരോധിക്കാന്‍ തെരുവിലറങ്ങുമോ സി.പി.എം ?

C-475 സെല്ലില്‍ കയറിയോ ?: അത് മുന്‍ ജയില്‍ DGP ടോമിന്‍ തച്ചങ്കരിയുടെ ജയില്‍ നമ്പരാണ് ?; ആദ്യ ദിനം ജയില്‍ ആശുപത്രി സെല്ലില്‍ വാസം

ഇതിനിടെ പാര്‍വതി മായ ഷാജിക്കെതിരെ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തെത്തി. വിദേശത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വിവിധ ഘട്ടങ്ങളിലായി ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് പരാതിക്കാരുടെ ആരോപണം. കേസില്‍ അറസ്റ്റിലായ പാര്‍വതി മായയെ ഇന്ന് ഉച്ചവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. പാര്‍വതി മായയുടെ പങ്കാളി അനീഷ് മേനോന്‍ അടക്കം നാല് പ്രതികളെ വിദേശത്തു നിന്ന് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് അന്വേഷണ സംഘം ഊര്‍ജിതമാക്കിയത്. ദുബായില്‍ നിന്നും മടങ്ങിയെത്തുന്നതിനിടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് എമിഗ്രേഷന്‍ വിഭാഗം കഴിഞ്ഞ വ്യാഴാഴ്ച പിടികൂടിയത്.

എറണാകുളം പാലാരിവട്ടം പോലീസ് പാര്‍വതിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവള പോലീസ് പ്രതിയെ കൈമാറുകയും കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വഞ്ചന, ഇമിഗ്രേഷന്‍ ആക്ട് ലംഘനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതികളിലാണ് പാലാരിവട്ടം പോലീസ് പ്രധാനമായും അന്വേഷണം നടത്തിവരുന്നത്. കൊച്ചി പാലാരിവട്ടത്തുള്ള ഓഫീസ് വഴി രണ്ടു പേരില്‍ നിന്നായി 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പാലാരിവട്ടം പോലീസ് തുടക്കത്തില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നത്.

വിദേശത്ത് എന്‍ജിനീയറിങ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 6.06 ലക്ഷം രൂപയും ഇവര്‍ കൈക്കലാക്കിയിരുന്നു. കൂടാതെ കാനഡയിലേക്ക് ജോലിയും വീസയും വാഗ്ദാനം ചെയ്ത് മറ്റൊരു യുവതിയില്‍ നിന്ന് 4.96 ലക്ഷം രൂപയും വിമാന ടിക്കറ്റിനായി 1.10 ലക്ഷം രൂപയും തട്ടിയെടുത്ത കേസും നിലവിലുണ്ട്. ഇവയ്ക്ക് പുറമെ പോളണ്ട്, അര്‍മേനിയ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് വ്യാജ രേഖകള്‍ നല്‍കിയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ നൂറിലേറെ ഉദ്യോഗാര്‍ത്ഥികള്‍ പാര്‍വതിയുടെ തട്ടിപ്പിനിരയായതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെ സാമ്പത്തിക ഇടപാടുകളും വിദേശത്തുള്ള അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. എന്നാല്‍, പാര്‍വതിയുടെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ ദുബായിലെ ആംസ്റ്റര്‍ ഓഫീസുമായി ബന്ധപ്പെടാന്‍ ഇരകള്‍ ശ്രമിച്ചെങ്കിലും വിവരങ്ങള്‍ അറിയില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.ഓഫീസുകള്‍ പൂട്ടിയ നിലയിലാണ്. കസ്റ്റഡി കാലാവധിയില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തിയും സമാഹരിച്ച കോടിക്കണക്കിന് രൂപയുടെ വിവരങ്ങളും പുറത്തുവരുമെന്നാണ് വിലയിരുത്തല്‍.

Tags: PALARIVATTOM POLICEJOB SCAMIMIGRATION SCAMCRMEവിദേശത്ത് ജോലിവാങ്ങി നല്‍കുന്നANWESHANAM NEWSആംസ്റ്റര്‍ ഓവര്‍സീസുംAMSTER IMIGRATION OVESESഅന്വേഷണം മലയാളംAMSTER OVERSEASE CEOPARVATHY MAYA SHAJIപാര്‍വതി മായാ ഷാജിDUBAI JOB SCAMANISH MENON

Latest News

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

‘വിവാദങ്ങളിൽ പരിഭ്രാന്തരായി’, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജയറാം രമേശ്

‘കേരളം ആകെ സ്പോൺസർഷിപ്പ് ഭരണം’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

യുഡിഎഫിൽ ഭിന്നത; ഇടുക്കിയിലെ ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യം

പാർവതി മായ ഷാജിക്കെതിരെ കൂടുതൽ പരാതികൾ; വിദേശ ജോലി വാഗ്ദാനം ചെയ്ത് അഡ്വാൻസായി രണ്ടും മൂന്നും ലക്ഷം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies