നിരന്തരമായ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച് അപകടപ്പെടുത്തിയ അശ്വതി അച്ചു എന്ന സ്ഥിരം കുറ്റവാളിയെ തിരഞ്ഞ് ചടയമംഗലം പോലീസ്. പോലീസിലും വലിയ ഉന്നതരുമായി പിടിപാടുള്ള സോഷ്യല്‍ മീഡിയയിലെ സ്ഥിരം സാന്നിധ്യവും ഹണിട്രാപ്പറുമായ അശ്വതി അച്ചുവിനെ പെട്ടെന്ന് പിടികിട്ടില്ലെന്ന് പോലീസിനറിയാം. ഇന്നലെയാണ് സ്വന്തം അമ്മയെ തിളച്ച വെള്ളം ഒഴിച്ച് അപായപ്പെടുത്താന്‍ അസ്വതി അച്ചു ശ്രമിച്ചത്. വിഷയം കേസായതോടെ ഒളിവില്‍ പോവുകയും ചെയ്തു. കൊല്ലം ശൂരനാട് സ്വദേശി അശ്വതി (അശ്വതി അച്ചു) സ്ഥിരം കുറ്റവാളി. സ്വത്തുതര്‍ക്കമാണ് കാരണമായി പറയുന്നത്. എന്നാല്‍, അശ്വതി അച്ചു തിരുവനന്തപുരം സിറ്റിയില്‍ തന്നെ താമസിച്ചിരുന്ന വ്യക്തിയാണ്.
പോലീസുകാരുമായി ഏറെ അടുപ്പവുമുണ്ട്. ഇവരുടെ ഫേസ്ബുക്ക് പേജില്‍ ഒരു പോലീസുകാരനാണ് ഭര്‍ത്താവിന്റെ റോളില്‍ ഫോട്്‌ടോ ഇട്ടിരിക്കുന്നത്. എന്നാല്‍, ഇത് ശരിക്കും ഭര്‍ത്താവാണോ എന്നതില്‍ സംശയമുണ്ട്. ഒരു കുട്ടിയുണ്ടെന്നാണ് വിവരം. നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കി പണം വാങ്ങലാണ് ഇവരുടെ പ്രധാന ജോലി. ഫോണിലും, വാട്‌സാപ്പിലും ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിരവധി അക്കൗണ്ടുകള്‍ ഇവര്‍ക്കുണ്ട്. എല്ലാ അക്കൗണ്ടുകളും ഫേക്കുമാണ്. അവരുടെ ഫോട്ടോയക്കു പകരം മറ്റാരുടെയെങ്കിലും ഫോട്ടോകള്‍ വെച്ചാണ് ഇവര്‍ വല വിരിക്കുന്നത്.
ഇവരുടെ വലയില്‍ വീണിട്ടുള്ളത് പ്രമുഖരായ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ ബിസിനസ്സുകാരൊക്കെയാണ്. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും അശ്വതി അച്ചുവുമായുള്ള ഫോണ്‍ സംഭാഷണം ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ ശബ്ദം കേരളത്തിലെ എല്ലാവര്‍ക്കുമറിയാവുന്നതാണ്. കാരണം, അദ്ദേഹം മന്ത്രിയും എം.എല്‍.എയും സി.പി.എം തിരുവനന്തപുരം ജില്ലയിലെ പ്രധാന നേതാവുമായിരുന്നു. അദ്ദേഹം അശ്വതി അച്ചുവിനെ തന്റെ അടുത്തേക്കു വിളിക്കുന്നതാണ് ഫോണ്‍ സംഭാഷണം. അതില്‍ മഴയുണ്ടായിരുന്നു അതാണ് വരാന്‍ പറ്റാതിരുന്നതെന്ന് പറയുമ്പോള്‍, അശ്വതിക്ക് കുടയില്ലായിരുന്നോ എന്ിന് കടകംപള്ളി ചോദിക്കുന്നുണ്ട്.
ഈ സംഭാഷണത്തിലെ കടകംപള്ളിയുടെ ശബ്ദം അദ്ദേഹത്തിന്റേതാണോ എന്ന് അദ്ദേഹം നിഷേധിച്ചാലും സത്യം മറച്ചുവെയ്ക്കാനാവില്ലല്ലോ. എങ്ങനെയായാലും വരണമെന്നാണ് കടകംപള്ളി പറയുന്നത്. പിന്നെ, വരുന്നത് ആരും അറിയരുതെന്നും ചട്ടം കെട്ടുന്നുണ്ട്. വരാമെന്നു പറഞ്ഞിട്ട് പറ്റിക്കരുതെന്നും പറയുന്നുണ്ട്. വരാമെന്നും, പറ്റിക്കില്ലെന്നും അശ്വതി പറയുന്നുമുണ്ട്. പിന്നീട് എന്തായെന്ന് ആര്‍ക്കുമറിയില്ല. അത് അശ്വതിയോ കടകംപള്ളിയോ തുറന്നു പറ#്ഞാലേ അറിയാനാകൂ. പക്ഷെ, കടകംപള്ളി പറയില്ലെന്നുറപ്പാണ്. എന്നാല്‍, അശ്വതി അച്ചു പറഞ്ഞിരിക്കും. ആ ശബ്ദരേഖ നിധിപോലെ കാത്തു സീക്ഷിച്ചിരിക്കുന്നവര്‍ മാധ്യമങ്ങളും മറ്റുള്ളവരും അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതിനിടയിലാണ് അമ്മയെ പൊള്ളിച്ച വാര്‍ത്ത കേസ് വരുന്നത്.
ഒരിടവേളയ്ക്കു ശേഷമാണ് അശ്വതി അച്ചുവെന്ന ഹണിട്രാപ്പര്‍ വനിതയെ കുറിച്ച് വീണ്ടും ചര്‍ച്ചയാകുന്നത്. മറ്റു പെണ്‍കുട്ടികളുടെ മുഖ ചിത്രം ഉപയോഗിച്ചും പല പേരുകളില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചും തട്ടിപ്പിന്റെ വിവിധരീതികള്‍ അശ്വതി പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. പലരും അതില്‍ വീഴുകയും ചെയ്തു. പണം നഷ്ടപ്പെട്ടെങ്കിലും നാണക്കേട് ഓര്‍ത്ത് ആരും പുറത്തുപറഞ്ഞില്ല. ഒടുവില്‍ അശ്വതിയെ പിടിക്കുന്നത്, വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെന്ന 68കാരന്റെ പരാതിയിലാണ്. 2023ല്‍. പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങി. സാമ്പത്തിക തട്ടിപ്പും ഹണിട്രാപ്പും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അശ്വതി ഉന്നതരെയടക്കം നിരവധി പേരെ അതിവിദഗ്ധമായി വലയില്‍ വീഴ്ത്തി.
തട്ടിപ്പിനിരയായ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി മുന്നോട്ട് വന്നെങ്കിലും പിന്നീട് അന്വേഷണവുമായി സഹകരിക്കാതിരുന്നതോടെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. പൊലീസുകാരെ തിരഞ്ഞു പിടിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു യുവതിയുടെ രീതി. അശ്ലീല ചാറ്റ് നടത്തുകയും പിന്നീട് ചാറ്റുകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്യും. കൊല്ലം റൂറല്‍ പൊലീസിലെ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് 2022ല്‍ അശ്വതിക്കെതിക്കെതിരെ ആദ്യം കേസ് എടുത്തത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് അന്ന് പൊലീസുകാരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്.
ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ അശ്വതിക്കെതിരെ കേസെടുത്തിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട സംഭാഷണവും പുറത്തു വന്നിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയെങ്കിലും പാതിവഴിയില്‍ അന്വേഷണം നിലച്ചു. ഇത് പൊലീസില്‍ അശ്വതിക്കുള്ള സ്വാധീനം കൊണ്ടാണെന്ന ആക്ഷേപം നിലനിന്നിരുന്നു. ഭാര്യ മരിച്ച ശേഷം ഭിന്നശേഷിക്കാരിയായ മകളെ നോക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് പൂവാര്‍ സ്വദേശിയായ അറുപത്തിയെട്ടുകാരന്‍ രണ്ടാം വിവാഹത്തിനൊരുങ്ങിയത്. ചില ബ്രോക്കര്‍മാരെ സമീപിക്കുകയും ചെയ്തു. ഇടനിലക്കാര്‍ മുഖേനയാണ് അശ്വതി 68കാരനുമായി ബന്ധം സ്ഥാപിക്കുന്നത്. വിവാഹത്തിന് തയാറാണെന്നും അതിനു മുന്‍പ് തന്റെ കടം തീര്‍ക്കാനായി 40,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.
പണം കിട്ടിയതോടെ വാക്ക് മാറി. ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയായി. നേരിട്ട് കണ്ടപ്പോള്‍ ചീത്തവിളിക്കുകയും ചെയ്തു. ഇതോടെയാണ് 68കാരന്‍ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. അശ്വതിയെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോള്‍, പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ വട്ടം ചുറ്റിച്ച അശ്വതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതി വാടകയ്ക്കു താമസിച്ചിരുന്ന മുട്ടടയിലെ ഫ്‌ളാറ്റില്‍ നിന്ന് 2023 മേയില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
വീടും സ്ഥലവും എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം അശ്വതി അമ്മ രാധാമണിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചത്. അശ്വതിയുടെ മകള്‍ അമൃതയും രാധാമണിയെ ഉപദ്രവിച്ചു. സംഭവത്തില്‍ അശ്വതിക്കും മകള്‍ അമൃതയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ചടയമംഗലം പൊലീസ് കേസെടുത്തു. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ അശ്വതിക്കും മകള്‍ക്കുമായുള്ള അന്വേഷണം തുടരുകയാണ്. എട്ട് മാസം മുന്‍പ് പിതാവ് അശോകന്റെ മുഖത്ത് അശ്വതി തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ആ സംഭവത്തിലും അശ്വതിക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു.















