പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്ന് പറയുന്നതു പോലെയാണ് ആംസ്റ്റര്‍ ഓവര്‍സീസ്സ് സി.ഇഒ പാര്‍വതി മായാ ഷാജിയുടെ കഥ. പിടിക്കപ്പെടും മുമ്പ്, ചെയ്തതെല്ലാം വ്യാജമായിരുന്നു ലോകം അറിയുന്നതുവരെയും സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. എന്നാല്‍, വലിയ തട്ടിപ്പുകാര്‍ക്ക് നിസ്സാരമായി തോന്നാവുന്ന രണ്ടു ജോലി തട്ടിപ്പു കേസുകള്‍ അന്വേഷിച്ചിറങ്ങിയ പോലീസിനു മുമ്പില്‍ ചുരുളഴിഞ്ഞത് കോടികളുടെ തട്ടിപ്പു സാമ്രാജ്യം പടുത്തുയര്‍ത്തിയ ഒരു വനിതാ സംരംഭകയുടെ സുന്ദര ചിത്രമായിരുന്നു. അതാണ് പാര്‍വതി മായാ ഷാജി. ഇപ്പോള്‍ ഇവര്‍ക്കെതിരേ പരാതി പ്രവാഹമാണ്. ഇന്നലെ തന്നെ 20 പേരാണ് പരാതിയുമായി പാലാരിവട്ടം പോലീസ്‌റ്റേഷനില്‍ എത്തിയത്.
നേരത്തെ ജോലി തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ പരാതി നല്‍കിയാല്‍ വധഭീ,ണി മുതല്‍ ക്വട്ടേഷന്‍ വരെയായിരുന്നു ഭയന്നിരുന്നത്. അതുകൊണ്ടു തന്നെ ആര്‍ക്കും പരാതിയും ഇല്ലായിരുന്നു. പരാതിയും പരിഭവവും ഇല്ലാത്ത, തട്ടിപ്പിന് ഇറയായ പാവം മനുഷ്യര്‍ നിശബ്ദം കരഞ്ഞ് വിധി പഴിച്ച് ഇരുന്നപ്പോള്‍ പാര്‍വതി മായാ ഷാജി വിദേശത്തും, സ്വദേശത്തും ആഢംബര ജീവിതം നയിക്കുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരിനു മുകളില്‍ മാളികയും അത്യാധുനിക വാഹനങ്ങളും ഇറക്കി വിലസിയപ്പോള്‍ പിടി വീഴില്ലെന്നു കരുതി. പക്ഷെ, പാലാരിവട്ടം പോലീസിനു കിട്ടിയ രണ്ടു പരാതിയായിരുന്നു പാര്‍വതി മായാ ഷാജിയുടെ തലവര മാറ്റി വരച്ചത്.
ഒരു ആയുസ്സ് ജീവിച്ച് സുഖിക്കാനുള്ളതെല്ലാം സുഖിച്ചു കഴിഞ്ഞ പാര്‍വതി ഇനി അഴിക്കുള്ളില്‍ നിന്നും പുറത്തു വരാത്ത വിധം പരാതികള്‍ കിട്ടിക്കഴിഞ്ഞു. എല്ലാം തട്ടിപ്പാണ്. വിദേശത്ത് ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വാങ്ങിയ ലക്ഷങ്ങള്‍. ഇനിയും പരാതിക്കാര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അതിനിടെ പരാതിക്കാര്‍ക്ക് പണം തിരിച്ചു നല്‍കി കേസ് സെറ്റില്‍ ചെയ്യാനുള്ള തിടുക്കത്തിലാണ് ആംസ്റ്റര്‍ ഓവര്‍സീസിന്റെ ശ്രമം. വിദേശ പണമിടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇഡി) ന് പൊലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പാര്‍വതിയുടെ ജാമ്യപേക്ഷ ഇന്ന് വിചാരണ കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ പരാതികള്‍ ലഭിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത കോടികള്‍ വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തലിലാണ് കൊച്ചി പൊലീസ് ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. വിസ തട്ടിപ്പിലൂടെ ലഭിച്ച പണം വിദേശത്ത് എത്തിച്ചു ക്രിപ്‌റ്റോ അടക്കം വന്‍ തോതില്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പാര്‍വതിക്കെതിരായ പരാതികളും 2023 മുതലുള്ള പണമിടപാടുകളും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് പൊലീസ് ഇഡിക്ക് സമര്‍പ്പിക്കുക. കേസില്‍ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. അര്‍മേനിയ, പോളണ്ട് എന്നീ വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പാര്‍വതിക്കെതിരായ കേസ്. ജനുവരി 10, ഓഗസ്റ്റ് 22 എന്നീ തീയതികളിലായി രണ്ട് എഫ്‌ഐആറുകളാണ് പാര്‍വതിക്കെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
ജനുവരിയിലെ എഫ്‌ഐആര്‍ പ്രകാരം, അര്‍മേനിയയിലെ ഒന്നരലക്ഷം ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് 2023ല്‍ നാല് ലക്ഷം രൂപ തട്ടിയെടുത്തുവെന്നും ജോലി നല്‍കാതെ വഞ്ചിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പണം തിരികെ ചോദിച്ച പരാതിക്കാരനെ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറിലുണ്ട്. ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് പാര്‍വതി മായ. അനീഷ് മേനോന്‍, അഭിജിത്ത്, അജു കെ മാത്യു, വിഷ്ണു വിജയന്‍, ഷാജി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഓഗസ്റ്റിലെ രണ്ടാമത്തെ എഫ്‌ഐആര്‍ പ്രകാരം, പോളണ്ടില്‍ വെയര്‍ഹൗസ് ജോലി വാഗ്ദാനം ചെയ്ത് പരാതിക്കാരനില്‍ നിന്ന് 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 4,96,000 രൂപയും വിമാന ടിക്കറ്റിനായി 1,10,000 രൂപയും അടക്കം 6,06,000 തട്ടിയെടുത്തുവെന്നാണ് പരാതി.
രണ്ട് എഫ്‌ഐആറുകളില്‍ ചോദ്യംചെയ്യലിന് വിളിപ്പിച്ചെങ്കിലും വിദേശത്തായിരുന്ന പാര്‍വതി എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിമാനത്താവളങ്ങളിലടക്കം പൊലീസ് കൈമാറിയിരുന്നു. ഇക്കഴിഞ്ഞ 24ന് പാര്‍വതി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥാപനം പ്രവര്‍ത്തിച്ചത് പ്രൊട്ടക്ടര്‍ ഓഫ് ഇമി?ഗ്രേഷന്റെ ലൈസന്‍സ് ഇല്ലാതെയാണെന്ന് കണ്ടെത്തിയിരുന്നു. നിലവിലുള്ള രണ്ട് എഫ്‌ഐആറിന് പുറമേ, ഒരു എഫ്‌ഐആര്‍ കൂടി പാര്‍വതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പാര്‍വതി മായ. പാര്‍വതിയുടെ പങ്കാളി അനീഷ് മേനോന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി ഉടന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും.















