യാത്രകളിലും മറ്റും ഭക്ഷണത്തിന്റെ ചൂടും രുചിയും നഷ്ടപ്പെടാതിരിക്കാൻ ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അലൂമിനിയം ഫോയിൽ.
എന്നാൽ ഭക്ഷണപദാർഥങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
ഭക്ഷണത്തിന്റെ ചൂടും രുചിയും നഷ്ടമാകാതിരിക്കാൻ സഹായിക്കുന്നതിനാലാണ് ആലൂമിനിയം ഫോയിൽ ഭക്ഷണം പൊതിയാൻ സ്വീകരിക്കുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാര്യം.
പ്രതിഫലന ശേഷിയുള്ളതിനാലാണ് അലൂമിനിയം ഫോയിലിന് രുചിയും ഗുണവും ഭക്ഷണത്തിന്റെ ചൂടും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുന്നത്. 0.006 മില്ലിമീറ്റർ കനമുള്ള ഇവയ്ക്ക് പ്രകാശത്തെയും ഓക്സിജനെയും തടയാനുള്ള ശേഷിയുമുണ്ട്.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനത്തിൽ ഭക്ഷണം സൂക്ഷിക്കാൻ അലൂമിനിയം ഫോയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അസിഡിറ്റി, ഉപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവയിൽ അലൂമിനിയം ഫോയിൽ പ്രതിപ്രവർത്തിക്കാൻ സാധ്യതയുണ്ട്.
ഈ പ്രതിപ്രവർത്തനം കാരണം അയോണുകൾ രൂപപ്പെടുകയും ഭക്ഷണത്തിലൂടെ ഇത് ശരീരത്തിലേക്ക് കടക്കുകയും ചെയ്യും. ഒന്നോ രണ്ടോ ബട്ടർ പേപ്പർ വെച്ചതിനു ശേഷം അലൂമിനയം ഫോയിൽ ഉപയോഗിച്ച് പൊതിയുകയാണെങ്കിൽ അതായിരിക്കും കൂടുതൽ സുരക്ഷിതവും എന്നും ചൂണ്ടിക്കാട്ടുന്നു.
ഒരുപാട് സമയം ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതും നല്ലതല്ല. കാലാവസ്ഥയും അന്തരീക്ഷ താപനിലയും അനുസരിച്ച് മൂന്നോ നാലോ മണിക്കൂറുകൾ കഴിയുമ്പോൾ ബാക്ടീരിയ പെരുകാൻ സാധ്യതയുണ്ട്, ഇത് ഛർദി ഭക്ഷ്യവിഷബാധ മുതലായ സംഭവിക്കാൻ കാരണമാകും.















