നിശ്ചലമായിരിക്കുമ്പോഴോ ഉറങ്ങാൻ കിടക്കുമ്പോഴോ വിചാരിച്ചതിലധികം കാര്യങ്ങൾ ചിന്തിച്ച് കൂട്ടി സമാധാനവും ഊർജ്ജവും നഷ്ടപ്പെടുന്ന അവസ്ഥ പലരിലും സാധാരണമാണ്. ഭൂതകാലത്തെക്കുറിച്ചുള്ള വിഷമങ്ങളും ഭാവി കാര്യങ്ങളെക്കുറിച്ചുള്ള ആധിയും കാരണം ഉറക്കം കെടുന്നവർക്ക് ഈ മാനസിക സമ്മർദ്ദത്തെ ലളിതമായ ചില ശീലങ്ങളിലൂടെ മറികടക്കാൻ സാധിക്കും.
പ്രധാന പരിഹാര മാർഗ്ഗങ്ങൾ:
അവസ്ഥ അംഗീകരിക്കുക: അമിതമായി ചിന്തിക്കുന്ന പ്രവണതയുണ്ടെന്ന് സ്വയം സമ്മതിക്കുക. യാഥാർത്ഥ്യം മനസ്സിലാക്കുന്നത് പ്ര പ്രശ്നത്തിൽ നിന്ന് അകന്നുനിൽക്കാൻ സഹായിക്കും.
വർത്തമാനകാലത്തിലേക്ക് മടങ്ങുക (മൈക്രോ ആക്ഷൻസ്): വർത്തമാനകാലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ 10 തവണ ആഴത്തിൽ ശ്വാസമെടുക്കുക, ചുറ്റുമുള്ള 4 സാധനങ്ങൾ എണ്ണുക തുടങ്ങിയ ചെറിയ കാര്യങ്ങളിൽ മുഴുകുക.
യാഥാർത്ഥ്യവും ഭാവനയും വേർതിരിക്കുക: യഥാർത്ഥത്തിൽ സംഭവിച്ചതും മനസ്സിൽ വെറുതെ സങ്കൽപ്പിച്ചു കൂട്ടിയ കഥകളും തമ്മിൽ വേർതിരിച്ചറിയാൻ ശ്രമിക്കുക.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരയാതിരിക്കുക: മനസ്സിൽ ഉയരുന്ന എല്ലാ സംശയങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതില്ലെന്ന് മനസ്സിലാക്കുക; ചില ചോദ്യങ്ങളെ വെറുതെ വിട്ടേക്കുക.















