World

ജർമനിയിലെ യു.എസ് സേനാതാവളങ്ങളിൽ ഇറാൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്; യൂറോപ്പിൽ ജാഗ്രത ശക്തമാക്കി

ജർമനിയിലുള്ള യു.എസ് വ്യോമസേനാ താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.

റംസ്റ്റൈനിലും ഷ്പങ്ങൻഹെമിലുമുള്ള സേനാതാവളങ്ങളെ ഇറാൻ ഇന്റലിജൻസ് ഏജൻസികൾ ലക്ഷ്യമിട്ടിട്ടുള്ളതായി യുഎസിനും ജർമനിയിക്കും ഇസ്രയേൽ മൂന്നാഴ്ച മുൻപു മുന്നറിയിപ്പു നൽകിയിരുന്നു.

തുടർന്ന് യൂറോപ്പിലാകെ യുഎസ് ജാഗ്രത ശക്തമാക്കി. ഇറാന്റെ ആക്രമണസാധ്യത മുന്നിൽക്കണ്ട് ബ്രിട്ടിഷ് വ്യോമതാവളത്തിൽനിന്ന് കഴിഞ്ഞദിവസം യുഎസ് ബോംബർ വിമാനങ്ങൾ മാറ്റേണ്ടി വന്നിരുന്നു.