പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് നാണക്കേടാണെന്ന് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെ. ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുൻപ് രാജ്യം കണ്ടിട്ടില്ലെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അഭിജീത് ദീപ്കെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചത്.
അതിനിടെ, കസ്റ്റഡിയിൽ നിന്ന് മോചിതനായ ശേഷം പുതിയ വീഡിയോയുമായി യുട്യൂബർ ധ്രുവ് റാഠിയും രംഗത്തെത്തി. തനിക്കെതിരെയുണ്ടായത് തട്ടിക്കൊണ്ടുപോകലാണെന്നും, താൻ ഇന്ത്യൻ പൗരനല്ലെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ പാസ്പോർട്ട് ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇതിന് മറുപടി നൽകിയത്. കിടപ്പറയിൽ നിന്നാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും, ഫോൺ പിടിച്ചുവച്ചതിനാൽ ആരുമായും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും ധ്രുവ് റാഠി ആരോപിച്ചു.















