ഇന്‍ഡ്യ സഖ്യ നേതാക്കള്‍ക്ക് കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇന്‍ഡ്യ നേതാക്കള്‍ ഉയര്‍ത്തുന്ന പല വിഷയങ്ങളും നിലവില്‍ സുപ്രിംകോടതിക്ക് മുന്നിലുള്ളതാണെന്നും, ഈ സാഹചര്യത്തില്‍ കൂടിക്കാഴ്ച അനുചിതമാണെന്നും ചീഫ് ജസ്റ്റിസ് ഇ-മെയില്‍ വഴി മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
എസ്‌ഐആര്‍ നിര്‍ത്തിവെക്കുക, ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം നല്‍കുമെന്നായിരുന്നു ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ഇന്‍ഡ്യ സഖ്യം വീണ്ടും പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.















