എസ്ഐആറിന് എതിരായ രാഹുല് ഗാന്ധിയുടെ ഹര്ജിയില് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന് സുപ്രിംകോടതിയുടെ നോട്ടീസ്. ഇന്ഡ്യ സഖ്യത്തിന്റെ ഹര്ജിയില് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി മറുപടി തേടിയിട്ടുണ്ട്. ജന്തര് മന്തര് സമര വേദിയല്ലാതെ ആക്കിയതിന് എതിരായ ഹര്ജിയും സുപ്രിംകോടതി പരിഗണിക്കുകയാണ്. പൗരന്മാരുടെ ജനാധിപത്യപരമായ പ്രതിഷേധ അവകാശങ്ങള് ഹനിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഹര്ജി. എസ്ഐആര് വോട്ടര്പട്ടിക പരിഷ്കരണത്തിന്റെ പേരില് വോട്ടര്മാരെ ഏകപക്ഷീയമായി നീക്കം ചെയ്തുവെന്നും ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത തകര്ത്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. ചീഫ് ഇലക്ഷന് കമീഷണര്ക്ക് പുറമെ തെരഞ്ഞെടുപ്പ് കമീഷന് അംഗങ്ങളായ സുഖ്ബീര് സിംഗ് സന്ധു, വിവേക് ജോഷി എന്നിവരോടും വിഷയത്തില് കോടതി വിശദീകരണം തേടിയിട്ടുണ്ട്.















