Kerala

ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശിയും എൻ.ഐ.ടിയിൽ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി എൻ.സി അസ്‌ലം, ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ ഫർസാന എന്നിവരെയാണ് ഗുരുഗ്രാം സെക്ടർ 68-ലെ മരീന അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നേ​ര​ത്തെ ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഡൽഹിയിലെത്തിയത്. ഡ​ൽ​ഹി പൊ​ലീ​സ്​ ഇ​ൻ​ക്വ​സ്റ്റ്​ ന​ട​ത്തി ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഡ​ൽ​ഹി സ​ദ​ർ ബ​സാ​റി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.