സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിപണിയിൽ വലിയ രീതിയിലുള്ള വില വ്യത്യാസങ്ങൾ കണ്ടിരുന്നെങ്കിലും, കഴിഞ്ഞ രണ്ടു ദിവസമായി വിലയിൽ കാര്യമായ ചലനങ്ങളില്ലാതെ ഒരേ നിലവാരത്തിൽ തുടരുകയാണ്.
ഒക്ടോബർ 15, 16 തീയതികളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,08,120 രൂപയിലേക്ക് സ്വർണവില എത്തിയിരുന്നു.
ഇതിൽനിന്ന് 160 രൂപ വർധിച്ച് ഒരു പവന് 1,08,280 രൂപ എന്ന നിലയിലായതിന് ശേഷമാണ് വിലയിൽ ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നത്.
ഗ്രാമിന്റെ നിരക്കിലും ഇതേ സ്ഥിതി തന്നെയാണ്. ഒരു ഗ്രാം സ്വർണത്തിന് 13,535 രൂപ എന്ന നിരക്കിലാണ് ഇന്നത്തെയും വ്യാപാരം നടക്കുന്നത്.















