കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,515 ഉം പവന് 1,08,120 എന്ന നിരക്കിലും തുടരുകയാണ്. ദിവസങ്ങളായുള്ള സ്വർണ വിലയിടിവിന് ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
ഇക്കഴിഞ്ഞ 4 ദിവസം കൊണ്ട് കേരളത്തിൽ സ്വർണത്തിന് 2920 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്.
കൂടാതെ സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.















