സൗദി അറേബ്യയിലെ പ്രധാന എണ്ണപ്പാടമായ ഷൈബ ലക്ഷ്യമിട്ട് ഹൂത്തികളുടെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും, ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻകാരനുമാണ് പരിക്കേറ്റത്. ഡ്രോൺ അവശിഷ്ടം വീണ് ഒരു വാഹനത്തിന് തീപിടിക്കുകയും ചെയ്തിട്ടുണ്ട്.
യുഎഇ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സൗദി അരാംകോയുടെ തെക്കുകിഴക്കൻ എണ്ണപ്പാടത്താണ് ആക്രമണമുണ്ടായതെന്ന് സൗദി ഊർജമന്ത്രാലയം സ്ഥിരീകരിച്ചു.















