കൊച്ചിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിനിയോട് ബസില്‍ വച്ച് അശ്ലീലമായി സംസാരിക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചതിന് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം അയ്യപ്പന്‍കാവ് സ്വദേശി അലന് (18 ) ആണ് ഇതിലെ ഈ കേസിലെ പ്രതി. ഇദ്ദേഹം മട്ടാഞ്ചേരി ചേരാനല്ലൂര്‍ റോഡില്‍ ഓടുന്ന വേണാട് എന്ന് പറയുന്ന ബസിന്റെ കണ്ടക്ടറായിരുന്നു.
അതിജീവിത പരീക്ഷ കഴിഞ്ഞു പോകുന്ന സമയത്ത് ബസില്‍ വച്ച് മോശമായി സംസാരം സംസാരിക്കുകയും തിരക്കുള്ള ബസ്സില്‍ വച്ചു കുട്ടിയോട് അശ്ലീല ചുവയുള്ള സംസാരം സംസാരിക്കുകയും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്നാണ്കേസ്. എറണാകുളം നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം പ്രതിയെ ഇന്നുരാവിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.
കൂടാതെ ഇദ്ദേഹത്തിന് സമാനമായ കേസില്‍ മറ്റൊരു പെണ്‍കുട്ടിയെ കടന്നു പിടിച്ചതിന് ബസില്‍ വച്ച് നാട്ടുകാര്‍ ഇയാളെ കയ്യേറ്റം ചെയ്തതായും ഒരു ആക്ഷേപമുണ്ട് കൂടാതെ അദ്ദേഹത്തിന്റെ വീട്ടില്‍ സ്കൂള്‍ വിട്ടുവരുന്ന പെണ്‍കുട്ടികളെ വട്ടം കറക്കി വീട്ടില്‍ കൊണ്ടുപോയി ദുരുപയോഗം ചെയ്തോ എന്ന കാര്യങ്ങള്‍ക്കും പോലീസ് കൃത്യമായ അന്വേഷണം നടത്തിവരികയാണ്.















