കോഴിക്കോട് ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒടുമ്പ്ര കിഴക്കേമന കൊളയക്കാട്ടില്‍ ബൈഗേഷ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.
സംഭവത്തിന് പിന്നാലെ ബൈഗേഷിന്റെ സുഹൃത്ത് മനേഷിനെ നല്ലളം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. രണ്ടുപേരും തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ബൈഗേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിനിടെ മനേഷ് ഓടിരക്ഷപ്പെട്ടിരുന്നു.
പിന്നീട് ഫോണ്‍ ട്രാക് ചെയ്താണ് പ്രതിയെ പൊലീസ് പിടികൂടിയത്. ബൈഗേഷിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.















