സംസ്ഥാനത്ത് സർക്കാർ നിർദേശം മറികടന്ന് പുതിയ ബാറുകൾക്ക് അനുമതി. ബിയർ വൈൻ പാർലറുകളുടെ ലൈസൻസ് തരം മാറ്റിയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അനുമതി നൽകിയത്. ഉദ്യോഗസ്ഥ നടപടിയിൽ എക്സൈസ് മന്ത്രിക്ക് അതൃപ്തി. എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടി എക്സൈസ് മന്ത്രി എം ലിജു. എറണാകുളം ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ ഒരു ബാറിനുമാണ് പുതിയതായി അനുമതി നൽകിയത്. യുഡിഎഫ് സർക്കാരിന്റെ മദ്യനയും പുറത്തു വരുന്നതിനു മുൻപായി പുതിയ ബാറുകൾക്ക് അനുമതി നൽകാൻ പാടില്ല എന്ന നിർദ്ദേശം നിലനിൽക്കെകയാണ് അനുമതി നൽകിയത്.
ഇത് രണ്ടാമത്തെ തവണയാണ് സർക്കാരും മന്ത്രിയുമറിയാതെ പുതിയ ബാറുകൾക്ക് അനുമതി നൽകിയത്. നേരത്തെ വീര്യം കൂടിയ വൈൻ ബേക്കറികൾ വഴി വിൽക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. മന്ത്രിയുടെ അറിവില്ലാതെയാണ് ഈ തീരുമാനം എടുത്തതെന്ന ആക്ഷേപത്തെ തുടർന്ന്, ബേക്കറികൾ വഴിയുള്ള വൈൻ വിൽപ്പനയ്ക്കുള്ള ഉത്തരവ് സർക്കാർ പിന്നീട് മരവിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിർദേശം മറികടന്ന് പുതിയ ബാറുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
Story Highlights : New bars allowed bypassing government directives; Minister M Liju seeks report















