തിരുവനന്തപുരത്ത് എൻഡിഎ മുന്നണിക്കായി കളത്തിലിറങ്ങുന്നത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറാണ്. അദ്ദേഹം മികച്ച പ്രകടം തിരുവനന്തപുരത്ത് മികച്ച പ്രകടനം നടത്തുമെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തൽ. എന്നാൽ അദ്ദേഹത്തിനെ തലസ്ഥാനത്ത് നിന്നും കെട്ടുകെട്ടിക്കാൻ പാർട്ടിയിൽ ഒരു വിഭാഗം തന്നെ ശ്രമിക്കുന്നുണ്ടെന്നാണ് സൂചനകൾ. രാജീവ് ചന്ദ്രശേഖറിനെതിരെ പാളയത്തിൽ പട ശക്തമാണെന്നാണ് ബിജെപി കേന്ദ്രങ്ങൾ തന്നെ നൽകുന്ന സൂചന.
സംസ്ഥാന രാഷ്ട്രീയത്തിൽ രാജീവ് ചന്ദ്രശേഖർ സജീവമാകുന്നതിനെ സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം ഭയക്കുന്നുവെന്നാണ് സൂചനകൾ. രാജീവിൻ്റെ വരവോടെ കേരളത്തിന് വേണ്ടി കേന്ദ്രത്തില്‍ ഒരാളേ ഉള്ളൂ എന്ന നിലപാടിന് മാറ്റം വരുമെന്നാണ് (പേരു പറയാതെ ) ചിലർ ഭയപ്പെടുന്നതെന്ന് പാർട്ടിയിലെ ഒരു വിഭാഗം തന്നെ ചൂണ്ടിക്കാട്ടുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഔദ്യോഗിക വിഭാഗത്തിലെ പ്രമുഖൻ vs രാജീവ് ചന്ദ്രശേഖര്‍ എന്ന നിലയിലേക്കാകും ഇനി സംസ്ഥാന രാഷ്ട്രീയം സഞ്ചരിക്കുക എന്നതും അവർ പറയുന്നു. അതൊഴിവാക്കാൻ അദ്ദേഹത്തെ മൃഗീയ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും നാടുകടത്താനായിരിക്കും ഒരു വിഭാഗം ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുകയെന്നും അവർ ആരോപിക്കുന്നു.
കുപ്രചരണങ്ങളിലൂടെ രാജീവ് ചന്ദ്രശേഖരനെ തകർക്കാനുള്ള നീക്കത്തിന് പിന്നിലും പാർട്ടിയിലെ ഒരു വിഭാഗമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. സംസ്ഥാന നേതൃത്വത്തിൽ അസംതൃപ്തരായ എല്ലാ വിഭാഗങ്ങളും രാജീവ് ചന്ദ്ര ശേഖരിന് പിന്നിൽ അണിനിരക്കുമെന്നാണ് സൂചനകൾ. കേരളത്തിലെ ബിജെപി രാഷ്ട്രീയത്തിൽ പുതുയുഗപ്പിറവിയുടെ സൂചനയാണ് രാജീവ് ചന്ദ്ര ശേഖറിൻ്റെ സ്ഥാനാർത്ഥിത്വം എന്ന് ഒരു വിഭാഗം പറയുമ്പോൾ അദ്ദേഹത്തിൻ്റെ ജയസാധ്യതയെക്കുറിച്ച് അവർ മൗനം പാലിക്കുകയാണ്.
ശശി തരൂരിനെ പോലുള്ള ശക്തനായ ഒരു സ്ഥാനാർത്ഥിക്കെതിരെ പ്രബലനായ സ്ഥാനാർത്ഥിയെ ലഭിച്ചിട്ടും അത് മുതലക്കാൻ പാർട്ടിയിലെ ഒരു വിഭാഗത്തിന് താല്പര്യമില്ലെന്ന പരിഭവവും അവർ പങ്കു വയ്ക്കുന്നുണ്ട്. തിരുവനതപുരത്തെ ഫലം എന്തായാലും അത് സംസ്ഥാന ബിജെപി രാഷ്ട്രീയത്തിൽ മാറ്റങ്ങൾ കൊണ്ടുവരും, അതിനി വൻ തോൽവിയായാലും അത് കേരളത്തിലെ ബിജെപി സമവാക്യങ്ങൾ മാറ്റുന്നതിന് വഴിതുറക്കുമെന്നും ബിജെപിക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു.