കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് ഏപ്രിൽ 26നാണ്. രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് കടക്കുന്നത്. എന്നാൽ അതിന് മുമ്പ് ആദ്യ ഘട്ടത്തിൽ കേരളത്തിനുള്ളിൽ മറ്റൊരു തെരഞ്ഞെടുപ്പ് നടക്കുമെന്നതും ഇന്ന് നടന്ന പ്രഖ്യാപനത്തിലെ കൗതുകമമായി.
പൂർണമായും കേരളത്താൽ ചുറ്റപ്പെട്ട മാഹിയിലാണ് എപ്രിൽ 19 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാഹി ഉൾപ്പെടുന്ന പുതുച്ചേരി ലോക്സഭ മണ്ഡലത്തിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പുതുച്ചേരി സംസ്ഥാനത്തെ ഏക ലോക്സഭാ മണ്ഡലമാണിത്.
മാഹി, യാനം, കാരക്കൽ, പുതുച്ചേരി മേഖലകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 20ന് പുറപ്പെടുവിക്കും. 27 വരെ നാമനിർദ്ദേശപത്രിക നൽകാം. 28നാണ് സൂക്ഷ്മ പരിശോധന. പത്രിക 30 വരെ പിൻവലിക്കാം. മുന്നണികൾ പുതുച്ചേരിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ നാലിനാണ് വോട്ടെണ്ണൽ.ഫ്രഞ്ച് കോളനികളായിരുന്ന നാല് പ്രവിശ്യകൾ ചേർത്താണ് പുതുച്ചേരി എന്ന കേന്ദ്രഭരണപ്രദേശം.
3 സംസ്ഥാനങ്ങളിലായാണ് പുതുച്ചേരി ചിതറിക്കിടക്കുന്നത്. വടക്കൻ കേരളത്തിലെ മാഹി, തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രാപ്രദേശിലെ യാനം എന്നീ പ്രദേശങ്ങളാണ് പുതുച്ചേരിയുടെ ഭാഗങ്ങൾ. തമിഴ്, തെലുങ്ക്, മലയാളം, ഫ്രഞ്ച് എന്നീ ഭാഷകൾ സംസാരിക്കുന്നവരാണ് മണ്ഡലത്തിലെ വോട്ടർമാർ.
പുതുച്ചേരിയിൽ ഒരു ലോക്‌സഭാ മണ്ഡലം മാത്രമേയുള്ളൂ. പുതുച്ചേരി, യാനം, കാരിക്കല്‍, മാഹി എന്നിവിടങ്ങളിലെ 30 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതുച്ചേരി ലോക്‌സഭാ മണ്ഡലം. പുതുച്ചേരിയുടെ ഭാഗമാണെങ്കിലും മാഹി കേരളത്തോടും യാനം ആന്ധ്രപ്രദേശിനോടും ചേർന്ന് കിടക്കുന്നു. അതിനാൽ കേരളത്തിലെ പോലെ സ്ഥാനാര്‍ഥികള്‍ക്കു മണ്ഡലത്തിന്റെ ഓരോ അറ്റത്തും വോട്ടുചോദിച്ച് എത്തുക പ്രയാസകരമാണ് എന്നതാണ് സ്ഥാനാർത്ഥികൾ നേരിടുന്ന ഏറ്റവും വെല്ലുവിളി.
പുതുച്ചേരി, യാനം, കാരിക്കല്‍, മാഹി എന്നിവിടങ്ങളിലെ 30 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതുച്ചേരി ലോക്‌സഭാ മണ്ഡലം. പുതുച്ചേരിയുടെ ഭാഗമാണെങ്കിലും മാഹി കേരളത്തോടും യാനം ആന്ധ്രപ്രദേശിനോടും ചേർന്ന് കിടക്കുന്നു. അതിനാൽ കേരളത്തിലെ പോലെ സ്ഥാനാര്‍ഥികള്‍ക്കു മണ്ഡലത്തിന്റെ ഓരോ അറ്റത്തും വോട്ടുചോദിച്ച് എത്തുക പ്രയാസകരമാണ് എന്നതാണ് സ്ഥാനാർത്ഥികൾ നേരിടുന്ന ഏറ്റവും വെല്ലുവിളി.
പുതുച്ചേരി, യാനം, കാരിക്കല്‍, മാഹി എന്നിവിടങ്ങളിലെ 30 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതുച്ചേരി ലോക്‌സഭാ മണ്ഡലം. പുതുച്ചേരിയുടെ ഭാഗമാണെങ്കിലും മാഹി കേരളത്തോടും യാനം ആന്ധ്രപ്രദേശിനോടും ചേർന്ന് കിടക്കുന്നു. അതിനാൽ കേരളത്തിലെ പോലെ സ്ഥാനാര്‍ഥികള്‍ക്കു മണ്ഡലത്തിന്റെ ഓരോ അറ്റത്തും വോട്ടുചോദിച്ച് എത്തുക പ്രയാസകരമാണ് എന്നതാണ് സ്ഥാനാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കോൺഗ്രസിലെ വി. വൈദ്യലിംഗമാണ് നിലവിലെ എംപി. 2019ൽ എഐഎൻആർസിയുടെ കെ. നാരായണസ്വാമിയെയാണ് വൈദ്യലിംഗം പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ സിപിഎം,സിപിഐ, കോൺഗ്രസ് എന്നിവരുടെ സംയുക്ത മുന്നണി സ്ഥാനാർത്ഥിയാണ് അങ്കത്തിനിറങ്ങിയത്. ഇക്കുറിയും അങ്ങനെയാവാനാണ് സാധ്യത.
കേരളത്തിലെ തെരഞ്ഞെടുപ്പ് പോര് കണ്ട് ആവേശം കൊണ്ട് മാഹിയിലേക്ക് ചെല്ലുന്നവർ ഇക്കുറിയും അമ്പരക്കും. കേരളത്തില്‍ ബദ്ധവൈരികളെപ്പോലെ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഇവിടെ തോളോടുതോള്‍ ചേർന്ന് പ്രവർത്തിക്കുന്ന കാഴ്ചയാവും ഇക്കുറിയുമുണ്ടാവുക. അങ്ങനെയെങ്കിൽ കേരളത്തിനിനുളളിൽ നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ വിയര്‍പ്പൊഴുക്കുന സിപിഎമ്മിനെയും സിപിഐയേയും ഇക്കുറിയുംകാണാം