സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ എറ്റവും കൂടുതൽ ചർച്ച നടന്നത് ജമ്മു കാശ്മീർ എന്ന ഭൂപ്രദേശത്തെ സംബന്ധിച്ചായിരുന്നു. 1947 ഓഗസ്റ്റ് അർദ്ധരാത്രി ബ്രിട്ടൻ ഇന്ത്യയിയിൽ നിന്നും പിൻമാറുമ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ബ്രിട്ടൻ ഇന്ത്യയിൽ നിന്നും പിൻ വാങ്ങുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ കാശ്മീരിൽ നിന്നും അവർ പിൻവലിഞ്ഞിരുന്നു. 1846 മാർച്ച് 16നാണ് കാശ്മീരിന് ബ്രിട്ടീഷുകാർ സ്വതന്ത്രാധികാരം നൽകുന്നത്.
ജമ്മു കശ്മീർ നാട്ടുരാജ്യത്തിന്റെ സ്ഥാപകനും ആദ്യത്തെ മഹാരാജാവുമായിരുന്നു ഗുലാബ് സിങ് എന്ന ഗുലാബ് സിങ് ഡോഗ്ര. സിഖ് രാജാവായിരുന്ന പഞ്ചാബിലെ രഞ്ജിത് സിംഗിൻ്റെ ആശ്രിതനായിട്ടായിരുന്നു തുടക്കത്തിൽ ഗുലാബ് സിങ് ജമ്മുവിൻ്റെ ഭരണം നടത്തിയിരുന്നത്. രഞ്ജിത് സിംഗിൻ്റെ മരണത്തിന് ശേഷം അദ്ദേഹം സ്വതന്ത്ര ഭരണം ആരംഭിച്ചു.
ഒന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചതിലൂടെ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ടവനായി ഗുലാബ് സിങ്മാറി. ജമ്മു ഫോക്സ് എന്നാണ് ഇദ്ദേഹം ബ്രിട്ടീഷുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 1846ൽ ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ പരാജിതരായ സിഖ് സാമ്രാജ്യം, സന്ധിവ്യവസ്ഥ പ്രകാരമുള്ള നഷ്ടപരിഹാരം കൊടുക്കാൻ കഴിവില്ലാത്തതുകൊണ്ട് ജമ്മുവും കശ്മീരും ഇന്നത്തെ ഹിമാചൽ പ്രദേശുമടങ്ങുന്ന മേഖലകൾ ബ്രിട്ടീഷുകാർക്ക് അടിയറവച്ചിരുന്നു.
വടക്കൻ പ്രദേശങ്ങളുടെ നേരിട്ടുള്ള ഭരണത്തിന് താൽപര്യമില്ലാത്തിരുന്ന ബ്രിട്ടീഷുകാർ കശ്മീരടക്കമുള്ള പ്രദേശങ്ങൾ ഗുലാബ് സിങിന് കൈമാറി. 1846 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയും ‘ഗുലാബ് സിംഗും തമ്മില്‍ ഉണ്ടാക്കിയ അമൃത്സര്‍ കരാര്‍ പ്രകാരം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഗുലാബ് സിംഗ് കശ്മീര്‍ താഴ്‌വര 75 ലക്ഷം രൂപ വിലകൊടുത്തു വാങ്ങി.ഇതോടെ ജമ്മുവും ലഡാക്കും ഉള്‍പ്പെടെയുള്ള ആ രാജ്യത്തിന്റെ അതിര്‍ത്തി കശ്മീരി ഭാഷ സംസാരിക്കുന്ന, സൂഫി പാരമ്പര്യം നിലനിര്‍ത്തുന്ന, മുസ്ലിം ഭൂരിപക്ഷമുള്ള, കശ്മീര്‍ താഴ്‌വര കൂടി ഉള്‍പ്പെട്ടതായി. അങ്ങനെയാണ് ജമ്മു-കശ്മീര്‍ ഉണ്ടാകുന്നത്. അങ്ങനെ ഗുലാബ് സിങ് ജമ്മുവിന്റെയും കശ്മീരിന്റെയും മഹാരാജാവായി മാറുകയായിരുന്നു.
കശ്മീരിന്റെ നിയന്ത്രണം ഗുലാബ് സിങ്ങിന് ഔദ്യോഗികമായി ലഭിച്ചെങ്കിലുംഅവിടത്തെ സിഖ് പ്രതിനിധിയായിരുന്ന ഷേഖ് ഇമാമുദ്ദീൻ 1846 അവസാനം വരെയും പ്രദേശത്തിന്റെ നിയന്ത്രണം വിട്ടൊഴിയാൻ തയ്യാറായിരുന്നില്ല. രാജാ ലാൽ സിങ്ങിന്റെ പിന്തുണയും ഇമാമുദ്ദീന്റെ നടപടിക്കു പിന്നിലുണ്ടായിരുന്നു. 1846 ഒക്ടോബറിൽ ഗുലാബ് സിങ് കശ്മീരിലേക്ക് പടനയിക്കാൻ തീരുമാനിച്ചു. നീക്കത്തിന് ബ്രിട്ടീഷ് പിന്തുണയും ഉണ്ടായിരുന്നു. പഞ്ചാബിലെ ബ്രിട്ടീഷ് റെസിഡന്റായിരുന്ന ഹെൻറി ലോറൻസിന്റെ മധ്യസ്തയിൽ നടന്ന ചർച്ചയിൽ ഷേഖ് ഇമാമുദ്ദീൻ കശ്മീരിന്റെ നിയന്ത്രണം ഉപേക്ഷിച്ച് ലാഹോറിലേക്ക് മടങ്ങുകയും, 1846 നവംബർ 9ന് ഗുലാബ് സിങ് ശ്രീനഗറിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.