Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

മാർച്ച് 16- ലീഡറിൻ്റെ പതനത്തിന് തുടക്കം കുറിച്ച ദിനം

ആർ. രാഹുൽ by ആർ. രാഹുൽ
Mar 16, 2024, 06:49 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള രാഷ്ട്രീയ ഭൂമികയിൽ പ്രഗത്ഭരായ ഒരുപിടി രാഷ്ട്രീയ നേതാക്കൾ ജൻമംകൊണ്ടിട്ടുണ്ടെങ്കിലും ‘ലീഡർ’ എന്ന വിശേഷണത്തിന് അർഹനായ ഒരേയൊരു നേതാവേ ഉണ്ടായിരുന്നുള്ളു. കണ്ണോത്ത് കരുണാകരൻ എന്ന കെ.കരുണാകരൻ. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും മാത്രമല്ല രാഷ്ട്രീയ ഭേദമന്യേ എല്ലാം വരും  ലീഡറായി വിളിച്ച, അംഗീകരിച്ച പ്രതിഭാശാലി.

കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ആദ്യ വ്യക്തി. നാലു തവണ കേരള മുഖ്യമന്ത്രിയായ ഒരേയൊരാൾ. ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൻ്റെ ഒരു ഘട്ടത്തിൽ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ട മലയാളി. കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിൻ്റെ യഥാർത്ഥ ശില്‌പി. 1967ൽ കേരള നിയമസഭയിൽ വെറും 9 സീറ്റുകളിൽ ഒതുങ്ങിയ കോൺഗ്രസിനെ തകർച്ചയിൽ നിന്നും കരകയറ്റി വീണ്ടും അധികാരത്തിൽ എത്തിച്ച ജന നേതാവ്.

bv
 ചടുലമായ രാഷ്ട്രീയനീക്കങ്ങളിലൂടെ എതിരാളികളെയും സ്വന്തം പാർട്ടിക്കാരെയും ഒരുപോലെ വിസ്മയിപ്പിച്ച രാഷ്ട്രീയചാണക്യൻ. എഴുതിയോ പറഞ്ഞോ ഫലിപ്പാൻ കഴിയാത്ത കേരള രാഷ്ട്രീയത്തിലെ കരുണാകരൻ യുഗത്തിൻ്റെ അന്ത്യത്തിന് തുടക്കം കുറിക്കുന്നത് 28 വർഷങ്ങൾക്ക് മുമ്പ് ഒരു മാർച്ച് 16 നായിരുന്നു. 

ഒട്ടനവധി വിവാദങ്ങളുടെ ലീഡറായിക്കൂടിയാണ് കരുണാകരൻ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്നത്. ഏതൊാരു രാഷ്ട്രീയ നേതാവും വീണുപോയേക്കാവുന്ന എണ്ണിയാല്‍ തീരാത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കേരള ചരിത്രത്തിലെ ഒരെയൊരു രാഷ്ട്രീയ നേതാവും കെ കരുണാകരനാണ്. കരുണാകരൻ തീർന്നു എന്ന് എതിരാളികളും സ്വന്തം ആരാധകരും കരുതിയ ഓരോ പ്രതിസന്ധികളില്‍ നിന്നും ലീഡര്‍ അവിശ്വസനീയമായ രീതിയില്‍ ഉയര്‍ത്തെഴുന്നേറ്റു. 

ഓരോ പ്രതിസന്ധികളിലും അവയെ തരണം ചെയ്ത് കരുണാകരൻ കൂടുതല്‍ കരുത്തനായി. രാഷ്ട്രീയ കേരളം കണ്ടത്. അടിയന്തിരാവസ്ഥക്കാലത്തെ  രാജന്‍ കേസിലും വെള്ളാനിക്കര കൊലക്കേസിലും പാമോയില്‍ കേസിലുമൊന്നും തളര്‍ന്നുപോയ അല്പമെങ്കിലും പതറിപ്പോയ കരുണാകരനെ കേരള രാഷ്ട്രീയം ദർശിച്ചിട്ടില്ല. കോൺഗ്രസിലും ഒപ്പം കേരള രാഷ്ട്രീയത്തിലും സർവ്വപ്രതാപിയായ കാലത്താണ് അത് സംഭവിക്കുന്നത്. ഇത്തവണയും ലീഡർ  ആ സന്ദിഗ്ദ്ധഘത്തെ അതിജീവിച്ച് തിരിച്ചു വരും എന്ന് ആരാധകർ വിശ്വസിച്ചു.

gvb

1991 കാലത്താണ് കെ.  കരുണാകരൻ നയിക്കുന്ന ഐ ഗ്രൂപ്പ് ഒരു വശത്തും എ.കെ. ആന്റണി നയിക്കുന്ന എ ഗ്രൂപ്പ് മറുവശത്തുമായ ഗ്രൂപ്പ് യുദ്ധം അതിൻ്റെ ഏറ്റവും ഉന്നതിയിലെത്തുന്നത്. ഒരു വിഭാഗത്തിൻ്റെ പേര് എ ഗ്രൂപ്പ് അഥവാ ആൻ്റണി ഗ്രൂപ്പ് എന്നായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയായിരുന്നു ആ വിഭാഗത്തിൻ്റെ ബുദ്ധികേന്ദ്രം. 1991ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ഉമ്മൻ ചാണ്ടി ധനകാര്യ മന്ത്രിയായിരുന്ന കാലത്താണ് ലീഡറെ ഏറെക്കാലം പ്രതിക്കൂട്ടിൽ നിർത്തിയ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം വരുത്തിയ വിവാദമായ പാമോയിൽ ഇറക്കുമതി കരാർ ഒപ്പുവച്ചത് എന്നത് കൂടി ഇവിടെ ഓർമ്മപ്പെടുത്തുന്നു.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

     കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധം അങ്ങനെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയം. എം.എ. കുട്ടപ്പന് ലീഡർ കെ കരുണാകരൻ രാജ്യസഭ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കരുണാകരനോട്  യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് 1994 ജൂൺ 16ന് ധനകാര്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടി രാജിവച്ചു. പിന്നീട് എ ഗ്രൂപ്പിന് വേണ്ടി കെ.കരുണാകരൻ എന്ന കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായകനോട് അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചു. ആ സമയത്താണ് ആ ദിവസം കടന്നു വരുന്നത്.

     1994 ഒക്ടോബർ 8 ന് പകൽ  11- മാലിദ്വീപ് സ്വദേശി മറിയം റഷീദ എന്ന യുവതി  ഇന്ത്യയിൽ താമസിക്കാനുള്ള വിസാ കാലാവധി നീട്ടിക്കിട്ടാനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തുന്നു. ഇതോടെയാണ് കേരള രാഷ്ട്രീയത്തിലെ കറുത്ത ഏടായ ഐഎസ്ആർഒ ചാരക്കേസിന് തുടക്കമാകുന്നത്. ഈ കേസാണ് പിന്നീട് ലീഡറിൻ്റെ തകർച്ചയ്ക്ക് തുടക്കമിടുന്നതും.

t

ഐഎസ്ആർഒയിൽ ക്രയോജനിക് പദ്ധതിയുടെ ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടറായിരുന്ന ഡി. ശശികുമാരനെ മറിയം റഷീദ ഫോൺ ചെയ്തതിന്റെ പേരിൽ ഒരു കെട്ടുകഥയാരംഭിക്കുകയായിരുന്നു. ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിലെ  ഇൻസ്പെക്ടർ മറിയം റഷീദയെ കുടുക്കി ചാരക്കേസ് എന്ന വിവാദത്തിന് തുടക്കമിട്ടു. പിന്നാലെ ക്രയോജനിക് സിസ്റ്റംസ് പ്രൊജക്ട് ഡയറക്ടർ എസ്. നമ്പി നാരായണനും പ്രതിചേർക്കപ്പെട്ടു അറസ്റ്റിലായി. പിന്നീട്  ഈ കെട്ടുകഥയുമായി കുട്ടിക്കെട്ടിയവരുടെ പേര് വിവരങ്ങൾ നീണ്ടു. ദക്ഷിണമേഖല ഐ.ജി. രമൺ ശ്രീവാസ്തവയുടെ പേരും ചാരക്കേസിൽ ചേർക്കപ്പെട്ടു.  അങ്ങനെ അത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന ഭൂകമ്പമായി വളർന്നു. കെ.കരുണാകരനെതിരെ എതിരാളികൾ മാത്രമല്ല  ഐഎസ്ആർഒ ചാരക്കേസിൽ അണിനിരന്നത്. സ്വന്തം പാർട്ടിക്കാരനായിരുന്ന തൻ്റെ മന്ത്രിസഭയിയിൽ സഹപ്രവർത്തകനായിരുന്ന ഉമ്മൻചാണ്ടി കെ കരുണാകരനെതിരെ പട മുന്നിൽ നിന്നും നയിച്ചു.

രമൺ ശ്രീവാസ്തവയുടെ പേര് പത്രക്കോളങ്ങളിൽ നിറഞ്ഞു. ഈ സമയത്താണ് രാഷ്ട്രീ എതിരാളികളുടെയും സ്വന്തം പാർട്ടിയിലെ എതിർ ഗ്രൂപ്പുകാരുടെയും ആക്രമണത്തിന് ശക്തി പകരുന്ന ഹൈക്കോടതി ബെഞ്ചിൻ്റെ പരാമർശങ്ങൾ ഉണ്ടാവുന്നത്. ജസ്റ്റിസ് കെ. ശ്രീധരൻ, ജസ്റ്റിസ് ബി.എൻ. പട്നായിക് എന്നിവരുൾപ്പെട്ട ഹൈക്കോടതി ബെഞ്ച്  രൂക്ഷമായ വിമർശനത്തിലൂടെ രമൺ ശ്രീവാസ്തവക്കെതിരെ വിധി പ്രസ്താവിച്ചു. ശ്രീവാസ്തവയെ സംരക്ഷിക്കുന്നത് കരുണാകരനും പങ്കുള്ളതുകൊണ്ടാണെന്ന് എ ഗ്രൂപ്പ് ആരോപിച്ചു. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം  രാജിവയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി പലതവണ മുമ്പ് ആവർത്തിച്ചിരുന്നു. കോടതി വിധി വന്നതോടെ കരുണാകരന് എതിരെയുള്ള ആക്രമണം എ ഗ്രൂപ്പ് ശക്തമാക്കി.

jm

    “നിലവലെ സാഹചര്യത്തിൽ ശ്രീവാസ്തവയ്ക്കെതിരെ നടപടിയെടുത്താലും ജനങ്ങൾ കോൺഗ്രസിനെ വെറുതെ വിടില്ല. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കരുണാകരൻ മാറുക മാത്രമാണ് കോൺഗ്രസിന്റെ രക്ഷയ്ക്ക് നല്ലത്” – ഉമ്മൻ ചാണ്ടി പ്രസ്താവനയിറക്കി. “രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷിതത്വവുമാണ് ഏറ്റവും പ്രധാനം. ഒരു മുഖ്യമന്ത്രിക്കസേരയല്ല.” – കെപിസിസി എക്സിക്യുട്ടീവിൽ ആദർശധീരൻ വി.എം. സുധീരൻ ലീഡർക്കെതിരെ ആഞ്ഞടിച്ചു. 1995 ഫെബ്രുവരി 14ന്  ശ്രീവാസ്തവയെ രക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി കരുണാകരനെതിരെ പ്രതിപക്ഷം നിയമസഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നു.പാർട്ടി  വിപ്പ് ലംഘിച്ച് സുധീരൻ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. പിന്നീട് കാര്യങ്ങൾ ലീഡറുടെ കൈവിട്ട് പോകുകയായിരുന്നു. 1995 മാര്‍ച്ച് 16ന് തന്‍റെ മുന്നില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തോട് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരന്‍ തൻ്റെ രാജി പ്രഖ്യാപിച്ചു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ രാഷ്ട്രീയ  ഗൂഢാലോചനയിൽ പടിയിറങ്ങേണ്ടി വന്ന കരുണാകരൻ തൻ്റെ രാജി പ്രഖ്യാപിച്ചത് മാധ്യമങ്ങളോടായിരുന്നില്ല. “എനിക്ക് പത്രക്കാരോടല്ല പറയാനുള്ളത്. എന്നെ ഞാനാക്കിയ, കോണ്‍ഗ്രസിനെ കാത്തുരക്ഷിക്കുന്ന ഞങ്ങളുടെയെല്ലാം ആശ്രയമായ ജനങ്ങളോട് ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 9.30 മണിക്ക് ഞാന്‍ രാജി വെയ്ക്കാന്‍ പോവുകയാണ്. പക്ഷേ ഇത് ചെയ്ത ആളുകള്‍ക്ക് ഇതിനി ആവര്‍ത്തിക്കാന്‍ ജനങ്ങള്‍ അവസരം നല്‍കില്ല. മാപ്പ് നല്‍കില്ല.” – ഇതായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. 1994 മാർച്ച് 22 ന്  എ.കെ. ആന്റണി മുഖ്യമന്ത്രിയായി.

     പിന്നീട് പതിറ്റാണ്ടുകൾക്ക് ശേഷം ചാരക്കേസിന്റെ വിധി എന്തായിരുന്നെന്ന് കാലം തെളിയിച്ചിട്ടുണ്ട്. 22 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഐഎസ്ആർഒ ചാരകേസിൽ ബലിയാടാക്കപ്പെട്ട നമ്പി നാരായണന് നീതിയും നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ കെ.  കരുണാകരനോ?  1995ല്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിപദം വിട്ടൊഴിയേണ്ടിവന്ന കരുണാകരന്‍ പിന്നീട് നിയമസഭ കണ്ടിട്ടില്ല എന്നതാണ് ചരിത്രം.

     ഈ തിരിച്ചടിയില്‍ നിന്നും രാജ്യസഭാംഗവും ക്യാബിനറ്റ് മന്ത്രിയുമായി ലീഡർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരും എന്ന് ആരാധകർ വിശ്വസിച്ചു. രാജ്യസഭാംഗമായിരിക്കെ തന്നെ ലോക്‌സഭയിലേയ്ക്ക് മത്സരിക്കാനുള്ള ശ്രമം പാളി. ചാരക്കേസിന് ശേഷം ലീഡറിനേറ്റ തിരിച്ചടിയായി   സ്വന്തം തട്ടകമായ തൃശൂരില്‍ സിപിഐയിലെ വി.വി.രാഘവനോടേറ്റ അവിശ്വസനീയമായ തോല്‍വി. പിന്നില്‍ നിന്നും കുത്തിയവര്‍ക്ക്  മറുപടി നൽകി രണ്ടു തിരുവനന്തപുരത്ത് നിന്നും ലോക്‌സഭയിലേക്ക്., തൊട്ടടുത്ത വര്‍ഷം തൃശൂര്‍ ജില്ലയിലെ മുകുന്ദപുരത്ത് നിന്നും (ഇന്നത്തെ ചാലക്കുടി) അര ലക്ഷത്തിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കരുണാകരന്‍ വിജയം ആവര്‍ത്തിച്ചു. ലീഡർ തിരിച്ചു വരും എന്ന പ്രതീക്ഷ ആരാധകരിലേറി.

k

     പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിൽ പിടിമുറുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കോൺഗ്രസ് പാർട്ടി തന്നെ കരുണാകരന് വിടേണ്ടി വന്നു. 2006 മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ മകൻ കെ.മുരളീധരനൊപ്പം ഡമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (ഡിഐസി) രൂപീകരിച്ചു. മകൾ പത്മജ അന്ന് അച്ഛനെയും സഹോദരനെയും തള്ളിപ്പറഞ്ഞ് കോൺഗ്രസിൽ തുടർന്നു. ആ സമയത്ത് തദ്ദേശീയഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കി. ഈ കൂട്ടുകെട്ട് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്തു. പിന്നീട്‌ തൻ്റെ പാർട്ടി എന്‍സിപിയിലും ചേക്കേറേണ്ടി വന്നു ലീഡർക്ക്. 2006 സെപ്തംബറോടെ ഡിഐസി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള  എൻസിപിയിൽ ലയിച്ചു. ലയനത്തിന് തൻ്റെ പൂര്‍ണ്ണ പിന്തുണ ഇല്ലാതിരുന്നിട്ടും മകന്‍ മുരളീധരൻ്റെ തീരുമാനത്തിന് ലീഡർ വഴങ്ങി. പീന്നീട് കരുണാകരന്‍ വീണ്ടും തൻ്റെ രാഷ്ട്രീയ തറവാടായ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ആദ്യം സംസ്ഥാന നേതൃത്വം കരുണാകരന്‍റെ തിരിച്ചുവരവിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് മുതിര്‍ന്ന നേതാവായ കരുണാകരനെ തിരിച്ചെടുക്കാന്‍ കോൺഗ്രസ് ഹൈക്കമാന്‍റ് തീരുമാനിക്കുകയായിരുന്നു. ഒടുവിൽ തൻ്റെ പഴയ തട്ടകമായ കോൺഗ്രസിലേക്ക് നിരുപാധികമായി ലീഡർ മടങ്ങിയെത്തി. ഒരു കാലത്ത് കേരള രാഷ്ട്രീയത്തേയും ദേശീയരാഷ്ട്രീയത്തേയും നിയന്ത്രിച്ചിരുന്ന കരുണാകരൻ കോൺഗ്രസിലെ വളരെ ചെറിയ വിഭാഗത്തിന്റെ നേതാവായി മാറി. ഒടുവിൽ 2010 ഡിസംബർ 23ന് തൻ്റെ തൊണ്ണൂറ്റരണ്ടാം വയസിൽ ലീഡർ ഈ ലോകത്തോട് വിട പറഞ്ഞു.

 

 

Read more:

  • റിവ്യൂ ബോംബിങ് ശരിയും തെറ്റും
  • വലിയ അവകാശവാദങ്ങൾ ഇല്ല:വിജയിക്കും ;V. S. Sunil Kumar
  • കോണ്‍ഗ്രസ്സ് മറുപടി പറയുമോ?: ചോദ്യങ്ങളുമായി മുഖ്യമന്ത്രി

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

വന്ദേ ഭാരതിൽ ആർഎസ്എസ് ഗണഗീതം; ഇത് കുട്ടികള്‍ പാടിയതല്ല, പാടിപ്പിച്ചതാണ്: ബിനോയ് വിശ്വം

പുറത്തെടുത്തപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം ലഭിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നു: അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ

ഥാർ ഓടിക്കുന്നവർക്ക് ഭ്രാന്താണ്; ബുള്ളറ്റ് ക്രിമിനൽ സ്വഭാവമുള്ളവരുടെയും; ഡി.ജി.പി ഒ.പി സിങ്

ആർഎസ്എസ് ഗണഗീതം ഒരിക്കലും ദേശഭക്തി​ഗാനമായി കണക്കാക്കാനാവില്ലെന്ന് വി ഡി സതീശൻ

കുട്ടികളെ തറയിലിരുത്തി പേപ്പറിൽ ഭക്ഷണം വിളമ്പി; വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി, ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies