ലണ്ടൻ ∙ സമീക്ഷ സംഘടിപ്പിക്കുന്ന ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് ഷെഫീൽഡ് റീജൻ. 32 ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ അരുൺ – പ്രവീൺസഖ്യം വിജയികളായി. അനീഷ് – വരുൺ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. ഫസൽ – അലി സഖ്യം മൂന്നാം സ്ഥാനവും സുരേഷ് കുമാർ – ഡാനിയൽ കാൽട്ടൺ സഖ്യം നാലാം സ്ഥാനവും നേടി. മികച്ച കളിക്കാരനായി അലിയെ തിരഞ്ഞെടുത്തു. ഫെഫീൽഡിലെ ഇംഗ്ലിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ വച്ചു നടന്ന മത്സരം സമീക്ഷയുടെ നാഷണൽ സെക്രട്ടേറിയറ്റ് അംഗവും നാഷണൽ ടൂർണമെന്റ് കോർഡിനേറ്ററുമായ ജിജു സൈമൺ ഉദ്ഘാടനം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ