ആവശ്യമായ ചേരുവകൾ
ചിക്കൻ ചെറിയ കഷണങ്ങൾ ആക്കി കട്ട് ചെയ്തത്: ഒരു കിലോ
ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും കൂടെ ചതച്ചത്: ഒന്നര ടേബ്ൾ സ്പൂൺ
മഞ്ഞൾ പൊടി: അര ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ: രണ്ട് ടേബ്ൾ സ്പൂൺ
ഗരം മസാല പൊടി: ഒരു ടീസ്പൂൺ
കുരുമുളക് പൊടി: ഒരു ടീസ്പൂൺ
വറ്റൽ മുളക് ചതച്ചത്: ഒരു ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
എണ്ണ: ഫ്രൈ ചെയ്യാൻ: ആവശ്യത്തിന്
മുട്ട: ഒരെണ്ണം
നാരങ്ങാ നീര്: ഒരു നാരങ്ങ
അരിപ്പൊടി: ഒരു ടേബ്ൾ സ്പൂൺ
പപ്പടം: രണ്ട് എണ്ണം
വറ്റൽ മുളക്: 4,5 എണ്ണം
കറി വേപ്പില: -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുതായി മുറിച്ച ചിക്കനിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചതച്ചത്, മഞ്ഞൾ പൊടി, അരിപ്പൊടി, കാശ്മീരി ചില്ലി പൗഡർ, ഗരം മസാല പൊടി, ചതച്ച വറ്റൽ മുളക്, മുട്ട, നാരങ്ങാ നീര് എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് മസാല തേച്ചു പിടിപ്പിച്ച് രണ്ട് മണിക്കൂറെങ്കിലും മാറ്റി വെക്കുക.
ശേഷം പാൻ ചൂടാക്കി മസാല തേച്ചു വെച്ച ചിക്കൻ ഡീപ് ഫ്രൈ ചെയ്തെടുക്കുക. പപ്പടം നീളത്തിൽ കട്ട് ചെയ്ത് അതേ എണ്ണയിൽ വറുത്തു കോരി വറുത്തെടുത്ത ചിക്കെൻറ മുകളിൽ ഇട്ടു കൊടുക്കുക. കൂടെ വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് കൊടുക്കാം. സ്വാദിഷ്ടമായ എരിപൊരി ചിക്കൻ റെഡി.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ