തിരുവനന്തപുരം:സിപിഎമ്മും ബിജെപിയും രഹസ്യ ബാന്ധവം ഉണ്ടെന്ന് രമേശ് ചെന്നിത്തല.എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രാജീവ് ചന്ദ്രശേഖറിനെ ജയിപ്പിക്കാൻ വോട്ട് പിടിക്കുകയാണെന്ന ആരോപണവുമായി ചെന്നിത്തല.രാജീവ് ചന്ദ്രശേഖറുമായി ബിസിനസ്സ് പങ്കാളിത്തമുള്ളതിനാൽ ചന്ദ്രശേഖറിനെ വിജയിപ്പിക്കാൻ ഇ.പി ജയരാജൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
നിരാമയ റിട്രീറ്റാണ് ഇ.പിക്കും കുടുംബത്തിനും പങ്കുള്ള വൈദേഹം റിസോർട്ട് ഏറ്റെടുത്തത്.അഞ്ചു സ്ഥാനാർത്ഥികളും മികച്ചതാണെന്ന് ബിജെപിക്കാർപോലും അറിഞ്ഞില്ലെന്നും ഇ പി ബിജെപിക്ക് വേണ്ടി കുറെ ദിവസമായി സംസാരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.കെ സുരേന്ദ്രൻ പോലും ഇത്തരം അഭിപ്രായം പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല.
എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് രാഷ്ട്രീയം അറിയുന്നവർക്ക് അറിയാം.ജയരാജൻ കോൺഗ്രസ് തകരണമെന്ന് ആഗ്രഹിച്ച് വഴിയിട്ട് കൊടുക്കുക യാണെന്നും ഇതില്ലെങ്കിൽ ഇ പി അധികം വൈകാതെ ബിജെപിയിൽ ചേരുമെന്നും ചെന്നിത്തല.
Read more ….
- അന്വേഷണം നടക്കട്ടെ അപ്പോൾ മനസിലാകും സത്യം’; മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി
- ഭാര്യ വയനാട്ടിലും ഭർത്താവ് കാനഡയിലും; വിവാഹം രജിസ്റ്റർ ചെയ്തത് നേരിട്ട് വരാതെ കെ-സ്മാർട്ടിലൂടെ
- ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് തമിഴ്നാടിനെ ഒരിക്കലും വികസിത സംസ്ഥാനമാക്കാൻ കഴിയില്ല : മോദി
സിഎഎക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. യോജിച്ച പ്രക്ഷോഭത്തെ ആദ്യ ഘട്ടത്തിൽ പിണറായി വിജയൻ പിന്നിൽ നിന്ന് കുത്തി. പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടു. യോഗി ആദിത്യനാഥ് പോലും ചെയ്യാത്ത രീതിയിലാണ് സമരത്തെ അന്ന് പിണറായി വിജയൻ നേരിട്ടതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.