എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് രേഖകള്‍ കൂട്ടത്തോടെ നഷ്ടപ്പെടുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. അഭിമന്യു വധക്കേസിലെ രേഖകള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് നഷ്ടമായത്. ഇതിനു തൊട്ടുപിന്നാലെ ഇപ്പോള്‍ പ്രധാനമന്ത്രിക്കെതിരായ വധഭീഷണി സംബന്ധിച്ച യുഎപിഎ കേസിന്റെ രേഖകളും നഷ്ടമായിരിക്കുകയാണ്. കേസില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരാണ് പ്രതികള്‍. 2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ രേഖകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ നഷ്ടമായ വിവരം പുറത്തുവന്നത്.
മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യു കൊലക്കേസിലെ രേഖകള്‍ കാണാതായത് വലിയ വാര്‍ത്തയായിരുന്നു. രേഖകള്‍ വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുമെന്നായിരുന്നു നിമ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍, അത് എത്രത്തോളം ശരിയാകുമെന്നതില്‍ ആശങ്കയുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് കോടതിയില്‍ നിന്ന് നഷ്ടമായത്.
കേസില്‍ വിചാരണ തുടങ്ങാനിരിക്കെയായിരുന്നു രേഖകള്‍ കാണാതായത്. രേഖകള്‍ കാണാതായത് സംബന്ധിച്ച് സെഷന്‍സ് കോടതി ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ജഡ്ജി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു അഭിമന്യു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ – ക്യാമ്പസ് ഫ്രണ്ട് തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്.
കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. 26 പ്രതികളും 125 സാക്ഷികളുമാണ് കേസില്‍ ഉള്ളത്. സഹല്‍ ഹംസയാണ് അഭിമന്യുവിനെ കുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളില്‍ അഭിമന്യു കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നു. കോടതിയില്‍ നിന്നും ഇങ്ങനെ വിവാദ കേസുകളിലെ രേഖകള്‍ നഷ്ടമാകുന്നത് എങ്ങനെയാണെന്ന് വ്യ്തമാക്കാന്‍ നിയമ വകുപ്പ് തയ്യാറാകുന്നില്ല.
പക്ഷെ, കേസുകളുടെ സ്വഭാവം വെച്ച് നോക്കിയാല്‍ നഷ്ടപ്പെടുന്ന രേഖകള്‍ കിട്ടാനേ വഴിയില്ല എന്നതാണ് സത്യം. എന്നാല്‍, സാധാരണ ജനങ്ങളുടെ പ്രശ്‌നമാണ് വലിയ കഷ്ടം. രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നോ, ജന പ്രതിനിധികളില്‍ നിന്നോ നീതി കിട്ടാതെ വരുമ്പോഴാണ് ജൂഡീഷ്യറിയില്‍ അഭയം പ്രാപിക്കുന്നത് അവിടെയും നീതി കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങിയാല്‍ ജനങ്ങള്‍ പെരുവഴിയിലാകും.
Read more ….
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന സംസ്ഥാനങ്ങളുടെ നിലപാട് നിയമപരമായി തെറ്റ് : നിയമം നടപ്പാക്കൽ ഭരണഘടനാ ബാധ്യത
- വളച്ചും തിരിച്ചും ആന വണ്ടിയില്‍ ‘ഇമാജിന്‍ ഡ്രൈവിംഗ്’: കുട്ടി ഡ്രൈവറെ ഏറ്റെടുത്ത് കേരളം (എക്‌സ്‌ക്ലൂസിവ്)