ചെന്നൈ:കെ പൊൻമുടിയുടെ സത്യപ്രതിജ്ഞ ഇന്ന് നടത്തണമെന്ന ആവശ്യവുമായി എം.കെ.സ്റ്റാലിൻ ഗവർണർക്ക് കത്തയച്ചു.അഴിമതികേസിൽ ശിക്ഷ ഒഴിവാക്കിയതോടെയാണ് പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി സ്റ്റാലിൻ രംഗത്തെത്തിയത്.കത്തയച്ചതിനു പിന്നാലെ ഗവർണർ ആർ.എൻ.രവി ഡൽഹിയിലേക്ക് പോകുന്നു.കത്തിന് മറുപടി നൽകാതെയാണ് ഗവർണർ ഇന്ന് ഡൽഹിയിലേക്ക് പോകുന്നത്.
Read more ….
- പൗരത്വ ഭേദഗതിക്കെതിരെ UDF രാജ് ഭവൻ ധർണ്ണ
- കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഎഎ പിൻവലിക്കും’ | Shashi Tharoor | Congress
- ഹാഷിഷുമായി എക്സൈസ് പിടികൂടിയ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ
പൊൻമുടിയുടെ ശിക്ഷ തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് തമിഴ്നാട് നിയമസഭാ സെക്രട്ടറിക്കു ലഭിച്ചതിനെ തുടർന്നു തിരുക്കോവിലൂർ മണ്ഡലം ഒഴിഞ്ഞുകിടക്കുന്നെന്ന പ്രഖ്യാപനവും പിൻവലിച്ചു. തുടർന്നാണു പൊൻമുടിയെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയത്.