ന്യൂഡൽഹി: 14 മാസത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് ഫീൽഡിലേക്ക് തിരിച്ചെത്തുമ്പോൾ അരങ്ങേറ്റക്കാരന്റെ ആശങ്കയും ആകാംക്ഷയും ഉണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റർ ഋഷഭ് പന്ത്. ഐപിഎലിൽ വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിൽ കളിക്കാൻ പന്ത് ഫിറ്റാണെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അറിയിച്ചിരുന്നു.
‘ഇതെന്റെ രണ്ടാം അരങ്ങേറ്റമായിട്ടാണ് തോന്നുന്നത്. ഒരു അരങ്ങേറ്റക്കാരന്റെ എല്ലാ ആശങ്കകളും കൗതുകവും എനിക്കുണ്ട്. ആ അപകടത്തിനുശേഷം വീണ്ടും ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയതല്ല. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഡൽഹി ടീമിലേക്കും ഐപിഎലിലേക്കും തിരിച്ചുവരുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. അപകടം നടന്നതു മുതൽ ശരീരക്ഷമത വീണ്ടെടുക്കുന്നതു വരെ ഡൽഹി മാനേജ്മെന്റും ബിസിസിഐയും എനിക്കൊപ്പം നിന്നു. ഈ തിരിച്ചുവരവിൽ പലരോടും ഞാൻ കടപ്പെട്ടിരിക്കുന്നു’- പന്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസ് ക്യാംപിലെത്തിയ പന്ത്, നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തി. 2022 ഡിസംബർ 30നായിരുന്നു പന്തിന് കാറപകടം സംഭവിച്ചത്.
Read more:
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം
- വെസ്റ്റ്ബാങ്കിൽ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു
- വിവാദ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; ഹരജികൾ നാളെ പരിഗണിക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ