സിഎഎ ചട്ടങ്ങൾ നടപ്പാക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ നിയമ പോരാട്ടം തുടരുമെന്നാണ് ഇന്ന് ചേർച്ച മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. സിഎഎ നിയമത്തിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ചത് കേരളമാണെന്ന് ചൂണ്ടിക്കാട്ടി മേനി പറഞ്ഞാണ് നിയമമന്ത്രി പി രാജീവ് ഇക്കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ ഭരണഘടനയ്ക്ക് വിരുദ്ധമായി മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള പ്രതിഷേധങ്ങൾക്കെതിരെ എടുത്ത കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരുന്നതിനിടയിലാണ് സർക്കാരിൻ്റെ തീരുമാനം.
ഒരേ സമയം ഇരകൾക്ക് വേണ്ടി കരയും വേട്ടക്കാരനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും സ്വീകരിച്ചിരിക്കുന്നത് എന്നതിന് തെളിവാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജനാധിപത്യപരമായി നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ എടുത്ത നടപടികൾ ഇപ്പോഴും തുടരുന്നത് എന്നത് സൂചിപ്പിക്കുന്നത്.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയിലുള്‍പ്പെടെ ഉറപ്പ് മുഖ്യമന്ത്രി തന്നെ പാലിച്ചിട്ടില്ല. 2019 ഡിസംബർ 10 മുതലൽ നടന്ന
പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7,913 പേർക്കെതിരെ കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് പൊലീസിൻ്റെ കൈവശമുള്ള കണക്ക്. ഡിജിപിയുടെ നിർദ്ദേശപ്രകാരം ജില്ലകളിൽ ന്നും കണക്കുകൾ ശേഖരിച്ച് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ആകെ 835 കേസുകളില്‍ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. 114 കേസുകൾ സർക്കാർ പിൻവലിച്ചതായി പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 241 കേസുകളിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചു. പതിനൊന്നു കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റവിമുക്തരാക്കി. 502 കേസുകളിൽ വിവിധ ജില്ലകളിലായി വിചാരണ നടപടികൾ തുടരുകയാണ്. തലസ്ഥാനം ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിൽ മാത്രം 86 കേസുകൾ രജിസ്റ്റർ ചെയ്തു. 658 പേർക്കെതിരെയാണ് കേസ്.
വടക്കൻ കേരളത്തിലാണ് ഭൂരിഭാഗം കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത് കോഴിക്കോട് ആണ്. 159 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മലപ്പുറം – 93, കണ്ണൂർ – 93, കാസർഗോഡ് – 18, വയനാട് 32 എന്നിങ്ങനെയാണ് വടക്കൻ ജില്ലകളിൽ എടുത്തിരിക്കുന്ന കേസുകളുടെ എണ്ണം.
തൃശൂർ -86,പാലക്കാട് – 85, എറണാകുളം-55, ഇടുക്കി-17, കോട്ടയം-26, ആലപ്പുഴ-25, പത്തനംതിട്ട്- 16, കൊല്ലം-44 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. ജനാധിപത്യ പ്രതിഷേധക്കൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വീമ്പു പറയുന്നത്. കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അടിവരയിട്ട് മുഖ്യമന്ത്രി പറയുമ്പോഴും സിഎഎ നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള നിയമ നടപടികൾ സൂചിപ്പിക്കുന്നത് എന്താണ്? സിഎഎ ചട്ടങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നവരുടെ ഇരട്ടമുഖമാണ് അത് വ്യക്തമാക്കുന്നത്.