കോഴിക്കോട്:ഐഐഎം താൽക്കാലിക ജീവനക്കാരിയായ ദലിത് യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ 8 ജീവനക്കാർക്കെതിരെ കേസെടുത്തു.ഐഐഎം താൽക്കാലിക ജീവനക്കാരിയായിരുന്ന സ്മിജ കെ നൽകിയ പരാതിയിലാണ് കേസെടുത്തത്.ഉന്നത ഉദോഗ്യസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
2022 ഡിസംബര്‍ മുതല്‍ ഐഐഎമ്മില്‍ താല്‍ക്കാലിക ജീവനക്കാരിയായ സ്മിജ നല്‍കിയ പരാതിയിലാണ് കുന്ദമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്. കാമ്പസ് സെക്യൂരിറ്റി മാനേജര്‍ സുരേന്ദ്രന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാമദാസന്‍ എന്നിവരടക്കം എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്മിജയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. പട്ടികജാതി,പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
Read more ….