ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ് – 3 ചെറുത് (പുഴുങ്ങിയത്)
കറുവപട്ട – 2
ഏലയ്ക്ക – 1
ഗ്രാമ്പു – 1
കറിവേപ്പില
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 5 എണ്ണം
പച്ചമുളക് – 4 എണ്ണം
സവാള – 1
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
മീറ്റ് മസാല – അര ടീസ്പൂൺ
കുരുമുളക് പൊടി
ഉപ്പ്
തയാറാക്കുന്ന വിധം
പാനിൽ രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക എണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് കറുവപട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവ ചേർക്കുക. ഇത് ചൂടായി വരുമ്പോൾ കുറച്ചു കറിവേപ്പില കൂടി ചേർക്കുക ഇനി ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക.
വഴന്നു വരുമ്പോൾ രണ്ടു മീഡിയം സൈസ് സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം. സവാള വഴണ്ട് വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക ഇനി ഇതിലേക്ക് മല്ലിപ്പൊടി, ഗരം മസാല, മീറ്റ് മസാല, കുരുമുളക് പൊടികൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇതിലേക്ക് പുഴുങ്ങിയ കിഴങ്ങു ചേർത്ത് യോജിപ്പിച്ച ചെയ്ത ശേഷം രണ്ടാം പാല് ചേർത്ത് ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്തു കടുക് പൊട്ടിച്ചു ചേർക്കുക മപ്പാസ് റെഡി.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ