ഗസ്സ: ഈ വർഷം ഗാസയിൽ റമദാൻ നോമ്പ് “സാധാരണ” മാത്രമായിരിക്കും. കാരണം പട്ടിണി അവർക്ക് ഒരു ശീലമായിരിക്കുന്നു. ഒരുനേരത്തെ ഭക്ഷണം കിട്ടാതെ കുഞ്ഞുങ്ങൾ വിശന്നു മരിച്ചുവീഴുമ്പോൾ, പകൽ നേരത്തെ വ്രതമെടുക്കൽ അവർക്ക് ഒട്ടും പ്രയാസമുള്ളതാവില്ല. പോഷകാഹാരക്കുറവും രോഗവും ഡസൻ കണക്കിന് ജീവൻ അപഹരിക്കുന്നു. 2024 മാർച്ച് 6 ന് കുറഞ്ഞത് 20 പേരെങ്കിലും പോഷകാഹാരക്കുറവ് മൂലം മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റു പലരും, മെഡിക്കൽ സൗകര്യങ്ങളിൽ എത്താൻ കഴിയാതെ മരിക്കുന്നു.
മാനുഷിക സംഘടനകൾ പറയുന്നതനുസരിച്ച്, ഗാസയിലെ ഭക്ഷണമില്ലാത്ത ആളുകളുടെ അനുപാതം ലോകത്തിലെ മറ്റേതൊരു സ്ഥലത്തേക്കാളും കൂടുതലാണ്.
‘ഭക്ഷണമില്ല, വെള്ളമില്ല, മരുന്ന് പോലുമില്ല… ഞങ്ങൾ റമദാനിന് മുൻപ് തന്നെ നോമ്പുകാരാണ്’ – ഇസ്രായേലിന്റെ നരനായാട്ടിൽ തകർന്ന ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും പറയുന്നു. ‘ഈ വർഷത്തെ റമദാനിൽ ഞങ്ങളുടെ ഒരോകുടുംബത്തിലും ഒരു രക്തസാക്ഷിയോ പരിക്കേറ്റവരോ ഉണ്ട്” -വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ കഴിയുന്ന റദ്വാൻ അബ്ദുൽ ഹയ്യ് എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു.
സഹായ ഏജൻസിയിൽനിന്ന് ലഭിച്ച ലളിതമായ ഭക്ഷണം വിളമ്പിയാണ് തെക്കൻ ഗസ്സയിലെ റൻദ ബക്കർ ആദ്യ നോമ്പനുഷ്ടിച്ചത്. “ഈ വർഷത്തെ റമദാൻ ഞങ്ങൾക്ക് വേദനയാണ്. പ്രിയപ്പെട്ടവർ കൂടെയില്ല. നിരവധി പേർ പട്ടിണിയിലാണ്’ – അവർ എഎഫ്പിയോട് പറഞ്ഞു. “തീൻമേശയിൽ ഞങ്ങൾക്കൊപ്പം ഇരിക്കേണ്ട ഉറ്റവരും ഉടയവരും ഇന്നില്ല’ -റൻദ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു. ഗസ്സ സിറ്റിയിലെ ഇവരുടെയും അയൽവാസിയുടെയും വീടിനുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഭർത്താവടക്കം 31 പേരാണ് കൊല്ലപ്പെട്ടത്.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,184 ആയി. 72,889 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ആക്രമണത്തിൽ 72 ഫലസ്തീനികൾ കൊല്ലപ്പെടുകയും 129 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോഷകാഹാരക്കുറവും നിർജലീകരണവും മൂലം മരിച്ചവരുടെ എണ്ണം 27 ആയതായും മന്ത്രാലയം അറിയിച്ചു.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- കൊല്ലത്ത് യുവാവിന് വെട്ടേറ്റു; പെട്രോള്‍ പമ്പില്‍ നടന്ന ആക്രമണത്തിൽ പ്രതിയെ പിടികൂടാനായില്ല
- സിപിഎം അനുഭാവിയെന്ന് കേന്ദ്രം; ജഡ്ജിയായി നിയമിച്ച് സുപ്രീം കോടതി കൊളീജിയം
- സിഎഎ ഇന്ത്യന്‍ മുസ്ലീങ്ങളെ ബാധിക്കില്ല, പൗരത്വം തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കേണ്ട: ആഭ്യന്തര മന്ത്രാലയം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ